Wednesday, December 25, 2013

ആരാധനാ സ്വാതന്ത്ര്യവും കോലഞ്ചേരി പ്രശ്നവും

കോലഞ്ചേരി  പള്ളി സംബന്ധമായി വ്യവഹാരങ്ങളും സന്ധി ആലോചനകളും അനേക വര്ഷങ്ങളായി നടക്കുന്നെങ്കിലും പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ആശിക്കാൻ പോലും  പറ്റാത്ത നിലയാണ് ഇപ്പോൾ ഉള്ളത് .ഈ ഘട്ടത്തിൽ ഉയര്ന്നു കേള്ക്കുന്ന ഒരു വാദ .മാണ് ആരാധന സ്വാതന്ത്ര്യം   നിഷേധിക്ക പ്പെടുന്നു എന്നത് .യകൊഅയ സഭ എന്ന് സ്വയം വിശേഷിപ്പിക്കുന പുതന്കുരിശി ലെ സോസൈ റ്റി  ആണ് ഈ വാദം ഉന്നയിക്കുന്നത്

ഏ തു അര്തതിലാണ് അവരുടെ ആരാധനാ സ്വാതന്ത്ര്യം നിഷേ ധിക്കപ്പെട്ടത്‌ എ ന്നു വ്യക്തമല്ല .ഇന്ത്യ മഹാരാജ്യത്ത്  ഏതു  പൗരനും ആ വ്യക്തിയുടെ  വിശ്വാസത്തിനു അനുസരിച്ചുള്ള ആരാധന നടത്തുവാനുള്ള അവകാശമുണ്ട്‌. ആ വ്യക്തിയുടെയോ സമാന വിസ്വാസമുല്ലവരുദെയൊ സ്ഥലത്ത് ആരാധന നടത്തുവാനുള്ള സ്വാതന്ത്ര്യമാണ് അത്.അത് ലംഘിക്കപ്പെട്ടാൽ നിയമ നടപടികളിലൂടെ പരിഹാരം തേടുവാനുള്ള നീതി ന്യായ വ്യവസ്ഥിതിയും  ഈ രാജ്യത്തുണ്ട്

കോലഞ്ചേരി വലിയ പള്ളിയിൽ  തങ്ങൾക്കു ആരാധിക്കാൻ സാധിക്കുന്നില്ല  എന്നതാണ് പുത്തൻ  കുരിശു സൊസൈറ്റി യുടെ വാദം.പള്ളിക്കേസുകൾ കേള്ക്കുവാനുള്ള പ്രത്യേക ജില്ലാ കോടതി ,ഹൈകോടതി  സിംഗിൾ ബെഞ്ച്‌, ഡിവിഷൻ ബെഞ്ച്‌ എന്നിവയെല്ലാം ഈ പള്ളി മലങ്കര സഭയുടെ  ആരധനാലയമാനെണ്ണ്‍  എന്ന് കണ്ടെത്തുകയും  അതനുസരിച്ച് വിധി പ്രസത വിക്കയും  ചെയ്തിട്ടുണ്ട് .ആയതിനാൽ നിയമപരമായും  വസ്തുതാപരമായും  ആ ദേവാലയം മലങ്കര ഓർത്തഡോൿസ്‌ സഭയുടെതാണ് . ആ സഭയുടെ വൈദി കര്ക്കും മേല്പ്പട്ടക്കാര്ക്കും മാത്രമാണ് അവിടെ ആരാധന നടത്തുവാൻ അധികാരമുള്ളത് .

താല്പ്പര്യമുള്ള ഏതൊരു വിശ്വാസിക്കും അപ്രകാരമുള്ള ആരാധനയിൽ സംബന്ധിക്കുവാൻ സാധിക്കും .കോലഞ്ചേരി  പള്ളിയിൽ പ്രാർഥിച്ചാൽ മാത്രമേ തന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കയുള്ളു എന്ന് വിശ്വസിക്കുന്ന
വ്യക്തികള്ക്കു ആ ദേവാലയത്തിന്റെ ഉടമസ്തതയുള്ള സഭയിൽ ചേര്ന് ആരാധിക്കുവാൻ ഒരു തടസ്സവുമില്ല .എന്നാൽ മറ്റൊരു സഭയിൽ അങ്ങമായിരിക്കുന്ന ഒരാള്ക്കു ഈ ദേവാലയത്തിൽ ആരാധന നടക്കുന്ന സമയത്ത് വന്നു ആരാധനയിൽ സംബന്ധിക്കുവാനും സ്വാതന്ത്ര്യമുണ്ട് .

എന്നാൽ മറ്റൊരു സഭയുടെ വകയായ ദേവാലയത്തിൽ  അവിടെ ആരാധന നടത്തുവാൻ അനുവാദമില്ലാത്ത വൈദീകർ ആരാധന നടത്തുന്നതാണ് സാധ്യമാല്ലാത്തത് . ഇതേ സ്ഥിതിയാണ് മറ്റു ദേവാലയങ്ങളിലും ഉള്ളത് .

ഇപ്പോൾ നിഷേധിക്കപ്പെട്ടിരിക്കുന്നത് നിയമപരമായും വസ്തുതാപരമായും  കോലഞ്ചേരി വലിയപള്ളിയിൽ ആരധിക്കുവാനുള്ള  മലങ്കര സഭാ വിശ്വാസികളുടെ സ്വാതന്ത്ര്യമാണ്