Friday, September 11, 2015

പ്രതിയെ വിടാൻ സമ്മതിക്കാത്ത പ്രതിയുടെ വക്കിൽ

ഒരു പഴയ സംഭവമാണ് .ഒരു കേസിലെ വിധി പ്രസ്താവിക്കുന്നതിനു മുൻപ്  ആ കേസ് കേട്ട ജഡ്ജി പറഞ്ഞു "എനിക്ക് പ്രതിയെ വെറുതെ വിട്ടാൽ കൊള്ളാം എന്നുണ്.പക്ഷെ പ്രതിയുടെ വക്കിൽ സമ്മതിക്കേണ്ടേ?"പ്രതിയുടെ വക്കീല കേസ് വാദിച്ചു കുളമാക്കി എന്നര്ഥം .പാവം കൂറിലോസ് തിരുമേനിയുടെയും സ്ഥിതി അതാണ്‌ .മറ്റൊരു സമാനത മലയാളത്തിലെ ക്ളാസ്സിക്ക്  കൃതിയായ മാർത്താണ്ഡ വർമ  എന്ന ചരിത്രാഖ്യയികയിലെ ഒരു കഥാപാത്രമാണ് .ഭ്രാന്തൻ ചാന്നാൻ .മാർത്താണ്ട വര്മ്മ ആപൽഘട്ടത്തിൽ പെടുമ്പോൾ എവിടെ നിന്നോ ഭ്രാന്തൻ ചാന്നാൻ പ്രത്യക്ഷപ്പെടും -ഏൻ ലച്ചിപ്പോം എന്ന് ആക്രോശിച്ചു കൊണ്ട്. ഇപ്പോൾ രണ്ടു കൂട്ടം ഭ്രാന്തൻ ചാന്നാൻ മാരുണ്ട് -ഒരുകൂട്ടർ കൂറിലോസ് തിരുമേനിക്ക് വേണ്ടി എൻ ലച്ചിപ്പോം എന്ന് ആക്രോശിച്ചു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ചുടല നൃത്തം ആടുമ്പോൾ വേറെ ഒരു സംഘം ബാവയ്ക്ക് വേണ്ടിയും എൻ ലച്ചിപ്പോം വിളിച്ചു നടക്കുന്നു .
മലങ്കര നസ്രാണിയുടെ ജാതിക്കു തലവൻ കാതോലിക  ബാവക്കോ അദ്ദേഹത്തിന്റെ സഹോദര മെത്രാന്മാർക്കൊ ഭ്രാന്തൻ ചാന്നന്മാരുടെ "ലച്ചിപ്പോം "ആവശ്യമില്ല .വിവാദ വിഷയത്തിൽ തീര്പ്പു കൽപ്പിക്കേണ്ടത്  മലങ്കര എപ്പിസ്കോപാൽ സുന്നഹദൊസാണ് .കുറച്ചു വര്ഷം മുൻപ് സുന്നഹദോസ് നടന്നപ്പോലുണ്ടായ ഒരു സംഭവം ഓര്ക്കുന്നു.
അൽമായ വേദിയുടെ  പഴയ സെമിനാരി ഉപരോധത്തിന് ശേഷമുണ്ടായ സുന്നഹദോസ് പഴയ സെമിനാരിയിൽ  നടക്കുന്നു .അന്നത്തെ അങ്കമാലി മെത്രാനെതിരെ ആ ഭദ്രാസനത്തിലെ ജനങ്ങള് പരാതിയുമായി സ്ഥലത്തുണ്ട് .ഞങ്ങളുടെ ഉപരോധത്തിൽ അവർ നേരിട്ട് പങ്കെടുതില്ലന്കിലും തങ്ങളുടേതായ സമരത്തിന്‌ അവരും ഉണ്ടായിരുന്നു.സമരമുഖത് ഉണ്ടാകുന്ന ഒരു സൗഹൃദം അവരുമായി ഉണ്ടായി .സുന്നഹദോസിനു മുന്നില് അവർ സമരം ചെയ്യുന്നതറിഞ്ഞു ഞങ്ങൾ ചിലര് അവിടെ ചെന്നു ."ഈ സമരം ഞങ്ങളുടെതാണ്,നിങ്ങൾ പങ്കെടുക്കേണ്ട "എന്ന് മുഖത്ത് നോക്കി പറയുവാനുള്ള ആര്ജവം അവര്ക്കുണ്ടായിരുന്നു .ഞങ്ങൾ സമരത്തിൽ പങ്കെടുക്കുന്നില്ല എന്താണ് ഇവിടെ നടക്കുന്നത് എന്ന് അറിയാൻ മാത്രമാണ് വന്നത് എന്ന് ഞങ്ങളും.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു വാനിൽ അങ്കമാലിയിലെ പക്കോമിയോസ് മെത്രച്ചെനു ലച്ചിപ്പോം പറഞ്ഞു കുറെ വൈദീകർ വന്നു.വേറെ ഒരു വാനിൽ കുറെ ആളുകളും  തല്ലു കൊള്ളും  എന്ന നില വന്നപ്പോൾ അങ്കമാലിക്കാർ  ഞങ്ങളോടുള്ള തൊട്ടുകൂടായ്മ മാറ്റി വച്ചു . "എന്താ മാഷെ ഒരു വഴി" എന്നായി .ടെൻഷൻ അടിക്കേണ്ട,നോക്കാം എന്ന് ഞങ്ങളും.വന്നവർ ആലുവയിലെ അറിയപ്പെടുന്ന ഗുണ്ടകൾ  ആണെന്നും ചിലർ ഹിന്ദുക്കളനിന്നും ഉള്ള വിവരം അങ്കമാലി സഹോദരന്മാരിൽ നിന്നും ലഭിച്ചു കുട്ടച്ചായൻ ഫോമിലായി .ഒരാളെ പേരെടുത്തു വിളിച്ചു "എന്താ ഗോപി ഇവിടെ "എന്നായി .തൃക്കുന്നത്തെ അച്ചൻ പറഞ്ഞിട്ട് വന്നതാണ് എന്ന് ഗോപി ലോഹ്യം പറഞ്ഞു ഗോപിയെ കൂട്ടിക്കൊണ്ടു സെമിനാരി റബ്ബറ തോട്ടത്തിലേക്ക് നീങ്ങി .എളിയിൽ നിന്നും ഒരു തോക്ക് എടുത്തു കാണിച്ചു.ഇനി പറ ,നില്ക്കുന്നോ പോകുന്നോ?എന്ന് കുട്ടചായാൻ .ഇത് സ്ഥലം ഏതാണെന്ന് അറിയാമോ എന്ന് കുട്ടചായാൻ.കോട്ടയം ആണെന്നറിയാം എന്ന് ഗോപി .കോട്ടയതെവിടെ എന്ന് ചോദിച്ചപ്പോൾ ഗോപി കൈ മലർത്തി .ഇത് മലങ്കര സഭയുടെ സെമിനാരി ആണെന്നും ഇവിടെ താനും തന്റെ കൂട്ടാളികളും പ്രശ്നമുണ്ടാക്കിയാൽ വകുപ്പെന്തെന്നു അറിയാമോ എന്നായി കുട്ടചായാൻ.വകുപ്പുകളെ  കുറിച്ച് സാമാന്യ ബോധമുള്ള ഗോപിയും കൂട്ടരും സ്ഥലം വിടാൻ അധികം താമസം ഉണ്ടായില്ല (പിന്നീടൊരിക്കൽ കുട്ടച്ചായനോട് ഞാൻ ചോദിച്ചു തോക്കിനു ലൈസെൻസ് ഉണ്ടോ?അർദ്ധഗരഭാമായ ഒരു ചിരി ആയിരുന്നു മറുപടി .അതിനുള്ളിൽ ഉണ്ട ഉണ്ടോ എന്ന എന്റെ സംശയം തീര്ക്കാൻ അദ്ദേഹത്തിന്റെ വീട്ടില് കൊണ്ടുപോയി പൊട്ടിച്ചു കാണിക്കയും ചെയ്തു )
സുന്നഹദോസ് ഏതാനും ദിവസങ്ങൾക്കുള്ളിൽ പക്കോമിയോസ് തിരുമേനിയെ മാവെലിക്കരയിലേക്ക് സ്ഥലം മാറ്റി.ആരും ലചിപ്പാൻ വന്നില്ല
ഇത് മലങ്കര സഭയാണ്.ആര്ക്കും ആരെയും ലചിപ്പാൻ കഴിയില്ല .സഭയുടെ പ്രതിസന്ധികളിൽ തമ്പുരാൻ ഇടപെടും -പല പ്രാവശ്യം ചരിത്രത്തിൽ ഇടപെട്ടിട്ടുണ്ട് .

Tuesday, September 8, 2015

കരിസ്മാറ്റിക് പ്രസ്ഥാനങ്ങളും മലങ്കര സഭയും

കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ കേരളത്തില കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി    വേരോടി കഴിഞ്ഞിട്ടുണ്ട് .ജീവിത സംമ്മര്ദങ്ങളിൽ പെട്ട് ഉഴലുന്ന പലരും പെട്ടന്നുള്ള പരിഹാരങ്ങൾ തേടി ഉഴലുമ്പോൾ  കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ അവരുടെ പ്രശ്നങ്ങള്ക്ക് പരിഹാരം നല്കും എന്ന് പലരെയും വ്യാമോഹിപ്പിക്കുന്നു .അതിനായി അതി വൈകാരികതയും ,ലളിത മനസ്കരെ യാധര്ത്യങ്ങളിൽ നിന്നും അകറ്റുന്ന ചില കര്മ്മനളിലൂടെയും അവർ അത് സാധിചെടുക്കുന്നു . ഹിപ്നോട്ടിസം പോലുള്ള മനശാസ്ത്ര സങ്കേതങ്ങളെ ,ആരാധനയുടെ മറവിൽ ഇവര സമര്തമായി ഉപയോഗപ്പെടുത്തുന്നു .നിർഭാഗ്യവശാൽ മലങ്കര സഭയിലെ ചില വൈദീകരും ഇത്തരം തരികിടകല്ക്ക് നേതൃത്വം നല്കുന്നുണ്ട് .അത്തരക്കാരെ നിയന്ത്രിക്കേണ്ട മെത്രാന്മാർ ഇതിനു നേരെ കണ്ണടക്കുന്നു ,
ഈ പശ്ചാത്തലത്തിൽ വേണം ബോംബെ ഭദ്രാസനവുമായും ഭദ്രാസന മെത്രപൊലിതയുമായും ബന്ധപ്പെട്ടു ഇപ്പോള് നിലനില്ക്കുന്ന പ്രശ്നങ്ങളെ വിലയിരുത്തുവാൻ സോഷ്യൽ  മീഡിയാ യിലൂടെയും അല്ലാതെയും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് വാഷി യിലുള്ള ഭദ്രാസന ആസ്ഥാനത്തെ പള്ളിയില ഒരു മലങ്കര സഭയിലെ വൈദീകനും മറ്റു ചില വ്യക്തികളും ചേര്ന്നു കരിസ്മാറ്റിക് മാതൃകയിൽ ചില ആരാധന എന്ന് പറയപ്പെടുന്ന ചിലതെല്ലാം നടത്തുകയും കൂറിലോസ് തിരുമേനി അതെല്ലാം കണ്ടുകൊണ്ട്‌ യാതൊരു പ്രതികരണവും ഇല്ലാതെ ഇരിക്കയും ചെയ്തതാണ് ഇപ്പോള് വിവാദമായ സംഭവം .ഇത് ശരിയെങ്കിൽ വളരെ ഗൗരവമായ കാര്യമാണ് .ഏതോ ചില കരിസ്മാറ്റിക് യോഗങ്ങളിൽ പങ്കെടുത്തു എന്ന  ആരോപനതിന്മേൽ പല അല്മായക്കരെയും സഭ ശിക്ഷണ നടപടികള്ക്ക് വിധേയരാക്ക പെട്ടിട്ടുണ്ട് .അപ്പോൾ  മെത്രാനും വൈദീകരും അപ്രകാരം കരിസ്മറ്റിക് കര്മങ്ങൾക്ക് ഭദ്രാസന ആസ്ഥാനം തന്നെ ഉപയോഗിക്കുവാൻ അനുവാദം നല്കുകയും മെത്രാൻ തന്നെ അതിൽ സംബന്ധിക്കയും ചെയ്തു എന്നത് ഗൌരവമായി കാണേണ്ട ഒരു വിഷയം തന്നെ ആണ്.
സഭക്ക് അപരിചിതമായ വേഗത്തിൽ തുടര് നടപടികള ഉണ്ടായതിനു പലരും പല വ്യാഖ്യാനങ്ങൾ നല്കുന്നുണ്ട്.മ്ത്രാൻ ട്രാൻസ്ഫർ വിഷയത്തിൽ  കൂറിലോസ് തിരുമേനി എടുത്ത നിലപാടുകൾ മുതല് നിയുക്ത കാതോലിക്ക  സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ സാധ്യത ഇല്ലാതാക്കുക മുതലായ പല നിക്ഷിപ്ത താല്പര്യക്കരുടെയും നേരെ  സംശയത്തിന്റെ സൂചിമുന നീളുന്നുണ്ട് .ഒരു  അല്മായ നേതൃ സ്ഥാനിയും  സംശയത്തിന്റെ സൂചിമുനയുടെ  പരിധിയിൽ ഉണ്ട് .അടുത്ത മാനേജിംഗ് കമ്മറ്റിക്ക് മുന്പേ  തിരുമേനിയെ തെറിപ്പിക്കും എന്ന് വെല്ലുവിളിച്ച ഒരു മാനേജിംഗ് കമ്മറ്റി മെംബരെയും സംശയത്തിന്റെ നിഴലിൽ കാണുന്നവരുണ്ട് .ഇവയെല്ലാം അഭ്യൂഹങ്ങൾ  മാത്രമാണെന്നും അങ്ങിനെ തന്നെ ആയിരിക്കട്ടെ എന്നുമാണ് ഇതെഴുതുന്നവന്റെ പ്രാര്ത്ഥന
എന്തായാലും സുന്നഹടോസിന്റെ standing  കമ്മിറ്റി കൂടുകയും തുടര്ന്നു ഭദ്രാസന ഭരണം ഉള്പ്പടെ കൂറിലോസ് തിരുമേനിയുടെ എല്ലാ ചുമതലകളിൽ നിന്നും അദ്ദേഹത്തെ വിടര്തുകയും 15  നു സുന്നഹടോസിന്റെ യോഗം ചേര്ന്നു  ഈ വിഷയം പരിഗണിക്കയും ചെയ്യുന്നതായാണ് കാണുന്നത് .ഈ തീരുമാനത്തിൽ ചില നിയമപരമായ പ്രശ്നങ്ങള ഉള്ളതായി ചൂണ്ടി കാട്ടപ്പെടുന്നു .സസ്പെനഷൻ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും ഫലത്തിൽ ഇത് ഒരു സസ്പെൻഷെന്ന് തന്നെ ആണ് .ആത്മീയ കര്മങ്ങളിൽ നിന്നും വിലക്കിയിട്ടില്ലതതിനാൽ പൂര്ണമായ അര്തത്തിൽ സുസ്പെന്ഷനും അല്ല .നിയമപരമായ സാങ്കെതികതം മാറ്റി വച്ചാൽ തന്നെ, ഈ നടപടിക്കു സുന്നഹദോസിൽ അംഗീകാരം ലഭിച്ചില്ലെങ്കിൽ ,ബാവയുടെ നില തുലോം ദുര്ബലമാവില്ലേ? ഗുരുതരമായ ഒരു അച്ചടക്ക ലങ്ഘനം നടത്തിയ മെത്രാന് രക്ത സാക്ഷി പരിവേഷം ലഭിക്കില്ലേ?ഇന്നത്തെ നടപടി സുന്നഹദോസിനു ശേഷം ആയിരുന്നെങ്കിൽ സാങ്കേതികതകൾ ഒന്നും ഉണ്ടാകുമായിരുന്നില്ല .ഇപ്പോൾ ചര്ച്ച വഴിമാറി പോയിരിക്കുന്നു .വേണ്ട ആലോചനയില്ലാതെ സഭാ  തലപ്പത്ത് തീരുമാനങ്ങൾ ഉണ്ടാകുന്നത് നിര്ഭാഗ്യകാരം തന്നെ .

ഇത് വരെ ചര്ച്ച ചെയ്യാത്ത ഒരു വിഷയം കൂടി ഇതിൽ ആവിർഭവിച്ചിരിക്കുന്നു .അടൂര-കടമ്പനാട് ഭദ്രാസനത്തിലെ ഒരു വൈദീകന്റെ നേതൃത്വത്തിലായിരുന്നു വാഷി  അരമനയിൽ വിവാദ വിഷയമായ കർമങ്ങൾ നടന്നത്.ആ വൈദീകൻ കുറെ അധികം നാളുകളായി ഇത്തരം കർമങ്ങൾ പലയിടത്തും നടതാരുണ്ടായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ കാണുന്നത് .അത് ശരിയെങ്കിൽ ആ വൈദീകനെതിരെ നടപടി വേണം എന്ന് ആരും ആവശ്യപ്പെടാത്തത് എന്ത്?ആ വൈദീകനെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിച്ച അടൂര-കടമ്പനാട് ഭദ്രാസന മെത്രപൊലിതക്കും ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറുവാൻ ആകുമോ?
മറച്ചു വൈക്കപ്പെട്ട അജണ്ട്ടകൾ  ആരോപിക്കുന്നവര്ക്ക് ഇതും ഒരു പിടിവള്ളി ആകും .സംശയമില്ല .