Monday, January 16, 2017

ചെകുത്താനും കടലിനും നടുവിൽ

മലങ്കര സഭയുടെ ജനാധിപത്യ മുഖമായ അസോസിയേഷൻ തിരഞ്ഞെടുപ്പുകൾ  നടക്കുന്ന വേളയിൽ ഉയരുന്ന ചില ചിന്തകളാണ് ഇവിടെ പങ്കു വയ്ക്കുന്നത് .ഇടവകകളിൽ നിന്നും  പ്രതിപുരുഷന്മാരുടെ തിരഞ്ഞെടുപ്പ് ഏതാണ്ട് പൂർത്തിയായിട്ടുണ്ട് .പതിവ് പോലെ പ്രാദേശിക രാഷ്ട്രീയക്കാരും പള്ളി പ്രമാണിമാരും ലോക്കൽ ഗ്രൂപ്പുകളും ഒക്കെ ചേർന്ന് തങ്ങളുടെ പ്രതിപുരുഷന്മാർ ആരാവണം എന്ന് തീരുമാനിച്ചു കഴിഞ്ഞു .
അടുത്ത തലം  ഭദ്രാസനങ്ങളിൽ നിന്നും മാനേജിങ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതാണ് .ഇവിടെയാണ് കൂടുതൽ വലിയ വോട്ടു പിടുത്തവും മറ്റും നടക്കുന്നത് .പള്ളി പ്രതിപുരുഷന്മാർക്കു വലിയ പ്രാധാന്യം കൈവരുന്ന കാലമാണ് ഇത് .വോട്ടു തേടി സ്ഥാനാർത്ഥികളും അവരുടെ പിന്തുണക്കാരും നാല് ഭാഗത്തു നിന്നുമുള്ള സമ്മർദ്ദ ശക്തികളും അവരെ തേടി വീട് വീടാന്തരം കയറി ഇറങ്ങുന്ന കാലം .
സഭ എന്നത് അങ്ങാടി മരുന്നോ പച്ച മരുന്നോ എന്ന് അറിയാത്ത പലരുമാണ് സ്ഥാനാർഥികളിൽ വലിയ പങ്കും .ഇടവക തലത്തിലും ഭദ്രാസന -സഭാ തലത്തിലും ഉള്ള  പ്രവർത്തനങ്ങളിലും പങ്കെടുക്കാത്തവരും യാതൊരു ആധ്യാത്മിക  പ്രസ്ഥാനങ്ങളിലും പ്രവത്തിക്കാത്തവരുമാണ് ഭൂരിപക്ഷം സ്ഥാനാർത്ഥികളും . അതുകൊണ്ടു തന്നെ തിരഞ്ഞെടുക്കപ്പെടുന്ന മാനേജിങ് കമ്മറ്റി അംഗങ്ങളിൽ ഒട്ടു മുക്കാൽ പേരിൽ നിന്നും കാര്യമായ .യാതൊരു സംഭാവനയും (ആശയപരമായി )ഉണ്ടാകാറില്ല .പലവിധമായ സ്വകാര്യ അജണ്ടകൾ (സ്കൂൾ /കോളേജ് നിയമനം,ട്രാൻസ്ഫർ,പ്രൊമോഷൻ,അഡ്മിഷൻ ,കോൺട്രാക്ട് മുതലായവ , )നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പലരും ഈ സ്ഥാനത്തേക്ക് വരുന്നത്
കഴിഞ്ഞ കുറെ വർഷങ്ങൾ നിഷ്ക്രിയമായ മാനേജിങ് കമ്മറ്റി മൂലം ആ സമിതിയുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു .ഒരു അനുഷ്ഠാനം എന്ന നിലയിൽ ബജറ്റ് പാസ്സാക്കുക ,കണക്കുകൾ അംഗീകരിക്കുക എന്നിങ്ങനെ ചില  routine  കാര്യങ്ങൾ നടത്തി പിരിയുക എന്നതല്ലാതെ ക്രിയാത്മകമായ ഒരു ഇടപെടലും ഈ സമിതിയെക്കൊണ്ട് സാധിക്കുന്നില്ല .അപ്രകാരം ക്രിയാത്മകമായി ചിന്തിക്കുവാനോ അവതരിപ്പിക്കുവാനോ പ്രാപ്തരായവർ ആ സമിതികളിലില്ല എന്നതാന്  സത്യം .ഇത്തവണയും ഒരു വ്യത്യാസം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാനാവില്ല എന്നതാണ് സ്ഥാനാർത്ഥികളുടെ ലിസ്റ്റ് കാണുമ്പോൾ തോന്നുന്നത് .
ചുരുങ്ങിയത് സൺ‌ഡേ സ്കൂൾ ൧൦ആം ക്‌ളാസ് വിദ്യാഭ്യാസമെങ്കിലും മാനേജിങ് കമ്മറ്റി അംഗങ്ങൾക്ക് വേണം എന്ന് പ്രതിപുരുഷന്മാർക്കു  നിർബന്ധിച്ചു കൂടെ?സജീവ രാഷ്ട്രീയം ഉണ്ടായി കൂടെന്നും?


Thursday, February 25, 2016

നാട് മറന്നാലും മൂട് മറക്കല്ലേ -അതു മനോരമ ആയാൽ പോലും

 കഴിഞ്ഞ ഞായറാഴ്ചയിലെ (21 -2 -2016 ) വാരാന്ത്യത്തിലും ഇന്നത്തെ  മുഖപ്രസംഗ ത്തിലും മനോരമ നടത്തിയ ചില വസ്തുതാ വിരുദ്ധ പ്രസ്താവങ്ങൾ  ആണ് ഈ കുറിപ്പിന്റെ പ്രചോദനം .
കോട്ടയത്തെ സി.എം .എസ് .കോളജിന്റെ 200 വര്ഷം പൂര്തിയാക്കുന്നതിന്റെ ആഘോഷങ്ങളാണ്    ലേഖനത്തിന്റെയും  മുഖപ്രസങ്ങതിന്റെയും വിഷയം .പ്രസ്തുത കോളജിനു 200 വർഷം കണക്കകുവാൻ 1815 സ്ഥാപിതമായ പഠിത്ത വീടിന്റെ പൈതൃകത്തെ അടിച്ചു മാറ്റിക്കൊണ്ടാണ് ഈ രണ്ടു ലേഖനങ്ങളും പടചിരിക്കുന്നത് .പടിത്ത വീട് എന്ന ആശയവും അതിന്റെ പ്രയോഗവല്ക്കരണവും മലങ്കര സുറിയാനി സഭക്ക് അവകാശപ്പെട്ടതാണ്‌ .1809 ലെ മലങ്കര സഭയുടെ പള്ളി   പ്രതിപുരുഷ യോഗ നിശ്ചയങ്ങളുടെ രേഖാമൂലമായ പ്രകാശനമായ  കണ്ടനാട് പടിയോലയിലാണ് പഠിത്ത വീട് എന്ന സങ്കല്പം തന്നെ ഉരുത്തിരിയുന്നത് .അതുവരെ ഗുരുകുല സമ്പ്രദായത്തിൽ മല്പ്പാൻ ഭവനങ്ങളിൽ (പണ്ഡിതരായ വൈദീകരുടെ )ഭവനങ്ങളിൽ നടന്നിരുന്ന വൈദീക വിദ്യാഭാസം ശാസ്ത്രീയമായും ഏകീകൃതമായും നടത്തുവാൻ തെക്കും വടക്കും രണ്ടു പഠിത്ത വീടുകൾ ഉണ്ടാക്കുവാനുള്ള പള്ളി പ്രതിപുരുഷന്മാരുടെ തീരുമാനമായിരുന്നു കണ്ടനാട് പടിയോല എന്ന രേഖയിൽ ചേര്ത്തിരിക്കുന്നത് .എന്നാൽ രണ്ടു പഠിത്ത വീടുകൾ എന്നത് പ്രായോഗികമല്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ മ്ധ്യഭാഗമായ കോട്ടയത്ത്‌ പഠിത്ത വീട് സ്ഥാപിക്കുവാൻ പിന്നീടു തീരുമാനിച്ചു.അന്നത്തെ ,തിരുവിതാംകൂറിലെ ബ്രിട്ടീഷ്‌ RESIDENT ആയിരുന്ന  കേണൽ മണ്രോ യുടെയും അദ്ദേഹം മുഖാന്തിരം രാജ കുടുംബത്തിന്റെയും സഹായങ്ങൾ പഠിത്ത വീടിനു ലഭിക്കയുണ്ടായി .പഠിത്ത വീടിന്റെ ആവശ്യത്തിനായി കോട്ടയം ഗോവിന്ദപുരത്തുള്ള ഭൂമി പതിച്ചു നല്കിയത് പഠിത്ത വീട് എന്ന ആശയം സാക്ഷല്ക്കരിക്കാൻ മുൻനിരയിൽ നിന്ന് പ്രവര്ത്തിച്ച പുലിക്കോട്ടിൽ ഇട്ടൂപ്പ് റമ്പാൻ (പില്ക്കാലത്ത് ദീവന്നസ്യോസ് ii എന്ന മലങ്കര മേത്രപോലിത )ന്റെ പേരിലാണ് .1815 ഇല് പ്രവര്ത്തനം ആരംഭിച്ച പഠിത വീട് പ്രധാനമായും മലങ്കര സഭയിലെ വൈദീകരുടെ പരിശീലനത്തിന് വേണ്ടി ആയിരുന്നു.അതോടൊപ്പം ഇംഗ്ലീഷ് വിദ്യാഭ്യാസവും ഇവിടെ നടന്നിരുന്നു .മലങ്കര സഭയുടെ പൈതൃകമായ വട്ടി പണത്തിന്റ പലിശയും പഠിത്ത വീടിന്റെ മൂലധനമായിട്ടുണ്ട് .
ഇങ്ങിനെ മലങ്കര സഭാക്കായി മലങ്കര സഭയുടെ ചുമതലയിൽ സ്ഥാപിക്കപ്പെട്ട  സ്ഥാപനമായ പഠിത്ത വീടിനെ കേണൽ  മന്രോയുടെയും സി എം എസ മിഷ്യനറി മാരുടെയും മാത്രം സ്ഥാപനമായി  ചിത്രീകരിച്ചത് മിതമായി  പറഞ്ഞാല  മൂട് മറക്കലാണ് .പഠിത്ത  വീടിന്റെ സ്ഥാപകൻ എന്ന് എല്ലാ അർത്ഥത്തിലും  പറയേണ്ട പുലിക്കോട്ടിൽ ഇട്ടൂപ്പ് റമ്പാൻ ഒരിടത്തും പരാമർശിക്കപ്പെടുന്നില്ല  എന്നത് തികഞ്ഞ മാദ്ധ്യമ ധര്മ്മ വിരുദ്ധതയും .മലങ്കര സഭയും സി എം എസ മിഷ്യനറി മാർക്കും യോജിച്ചു പ്രവർതിക്കനവാതെ വന്നപ്പോൾ പുതിയ ഒരു സ്ഥലത്ത് (അണ്ണാൻ കുന്നിൽ ) സ്ഥാപിച്ചതാന് സി എം എസ കോളേജ് .1840 ലാണ് അത് പ്രവര്ത്തനം ആരംഭിക്കുന്നത് .25 വര്ഷം മുൻപേ ദ്വി ശതാബ്ദി ആഘോഷിക്കുവാൻ  ഒരു പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനം അന്യന്റെ  പൈതൃകത്തിൽ കയ്യിട്ടു വാരണം  എന്നും അതിനു ഒരു പ്രമുഖ മാധ്യമ സ്ഥാപനം ചൂട്ടു പിടിക്കണം എന്നതും അവരുടെ മൂല്യ ശോഷണ തെയാണ്  കാണിക്കുന്നത് 

Friday, September 11, 2015

പ്രതിയെ വിടാൻ സമ്മതിക്കാത്ത പ്രതിയുടെ വക്കിൽ

ഒരു പഴയ സംഭവമാണ് .ഒരു കേസിലെ വിധി പ്രസ്താവിക്കുന്നതിനു മുൻപ്  ആ കേസ് കേട്ട ജഡ്ജി പറഞ്ഞു "എനിക്ക് പ്രതിയെ വെറുതെ വിട്ടാൽ കൊള്ളാം എന്നുണ്.പക്ഷെ പ്രതിയുടെ വക്കിൽ സമ്മതിക്കേണ്ടേ?"പ്രതിയുടെ വക്കീല കേസ് വാദിച്ചു കുളമാക്കി എന്നര്ഥം .പാവം കൂറിലോസ് തിരുമേനിയുടെയും സ്ഥിതി അതാണ്‌ .മറ്റൊരു സമാനത മലയാളത്തിലെ ക്ളാസ്സിക്ക്  കൃതിയായ മാർത്താണ്ഡ വർമ  എന്ന ചരിത്രാഖ്യയികയിലെ ഒരു കഥാപാത്രമാണ് .ഭ്രാന്തൻ ചാന്നാൻ .മാർത്താണ്ട വര്മ്മ ആപൽഘട്ടത്തിൽ പെടുമ്പോൾ എവിടെ നിന്നോ ഭ്രാന്തൻ ചാന്നാൻ പ്രത്യക്ഷപ്പെടും -ഏൻ ലച്ചിപ്പോം എന്ന് ആക്രോശിച്ചു കൊണ്ട്. ഇപ്പോൾ രണ്ടു കൂട്ടം ഭ്രാന്തൻ ചാന്നാൻ മാരുണ്ട് -ഒരുകൂട്ടർ കൂറിലോസ് തിരുമേനിക്ക് വേണ്ടി എൻ ലച്ചിപ്പോം എന്ന് ആക്രോശിച്ചു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ചുടല നൃത്തം ആടുമ്പോൾ വേറെ ഒരു സംഘം ബാവയ്ക്ക് വേണ്ടിയും എൻ ലച്ചിപ്പോം വിളിച്ചു നടക്കുന്നു .
മലങ്കര നസ്രാണിയുടെ ജാതിക്കു തലവൻ കാതോലിക  ബാവക്കോ അദ്ദേഹത്തിന്റെ സഹോദര മെത്രാന്മാർക്കൊ ഭ്രാന്തൻ ചാന്നന്മാരുടെ "ലച്ചിപ്പോം "ആവശ്യമില്ല .വിവാദ വിഷയത്തിൽ തീര്പ്പു കൽപ്പിക്കേണ്ടത്  മലങ്കര എപ്പിസ്കോപാൽ സുന്നഹദൊസാണ് .കുറച്ചു വര്ഷം മുൻപ് സുന്നഹദോസ് നടന്നപ്പോലുണ്ടായ ഒരു സംഭവം ഓര്ക്കുന്നു.
അൽമായ വേദിയുടെ  പഴയ സെമിനാരി ഉപരോധത്തിന് ശേഷമുണ്ടായ സുന്നഹദോസ് പഴയ സെമിനാരിയിൽ  നടക്കുന്നു .അന്നത്തെ അങ്കമാലി മെത്രാനെതിരെ ആ ഭദ്രാസനത്തിലെ ജനങ്ങള് പരാതിയുമായി സ്ഥലത്തുണ്ട് .ഞങ്ങളുടെ ഉപരോധത്തിൽ അവർ നേരിട്ട് പങ്കെടുതില്ലന്കിലും തങ്ങളുടേതായ സമരത്തിന്‌ അവരും ഉണ്ടായിരുന്നു.സമരമുഖത് ഉണ്ടാകുന്ന ഒരു സൗഹൃദം അവരുമായി ഉണ്ടായി .സുന്നഹദോസിനു മുന്നില് അവർ സമരം ചെയ്യുന്നതറിഞ്ഞു ഞങ്ങൾ ചിലര് അവിടെ ചെന്നു ."ഈ സമരം ഞങ്ങളുടെതാണ്,നിങ്ങൾ പങ്കെടുക്കേണ്ട "എന്ന് മുഖത്ത് നോക്കി പറയുവാനുള്ള ആര്ജവം അവര്ക്കുണ്ടായിരുന്നു .ഞങ്ങൾ സമരത്തിൽ പങ്കെടുക്കുന്നില്ല എന്താണ് ഇവിടെ നടക്കുന്നത് എന്ന് അറിയാൻ മാത്രമാണ് വന്നത് എന്ന് ഞങ്ങളും.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു വാനിൽ അങ്കമാലിയിലെ പക്കോമിയോസ് മെത്രച്ചെനു ലച്ചിപ്പോം പറഞ്ഞു കുറെ വൈദീകർ വന്നു.വേറെ ഒരു വാനിൽ കുറെ ആളുകളും  തല്ലു കൊള്ളും  എന്ന നില വന്നപ്പോൾ അങ്കമാലിക്കാർ  ഞങ്ങളോടുള്ള തൊട്ടുകൂടായ്മ മാറ്റി വച്ചു . "എന്താ മാഷെ ഒരു വഴി" എന്നായി .ടെൻഷൻ അടിക്കേണ്ട,നോക്കാം എന്ന് ഞങ്ങളും.വന്നവർ ആലുവയിലെ അറിയപ്പെടുന്ന ഗുണ്ടകൾ  ആണെന്നും ചിലർ ഹിന്ദുക്കളനിന്നും ഉള്ള വിവരം അങ്കമാലി സഹോദരന്മാരിൽ നിന്നും ലഭിച്ചു കുട്ടച്ചായൻ ഫോമിലായി .ഒരാളെ പേരെടുത്തു വിളിച്ചു "എന്താ ഗോപി ഇവിടെ "എന്നായി .തൃക്കുന്നത്തെ അച്ചൻ പറഞ്ഞിട്ട് വന്നതാണ് എന്ന് ഗോപി ലോഹ്യം പറഞ്ഞു ഗോപിയെ കൂട്ടിക്കൊണ്ടു സെമിനാരി റബ്ബറ തോട്ടത്തിലേക്ക് നീങ്ങി .എളിയിൽ നിന്നും ഒരു തോക്ക് എടുത്തു കാണിച്ചു.ഇനി പറ ,നില്ക്കുന്നോ പോകുന്നോ?എന്ന് കുട്ടചായാൻ .ഇത് സ്ഥലം ഏതാണെന്ന് അറിയാമോ എന്ന് കുട്ടചായാൻ.കോട്ടയം ആണെന്നറിയാം എന്ന് ഗോപി .കോട്ടയതെവിടെ എന്ന് ചോദിച്ചപ്പോൾ ഗോപി കൈ മലർത്തി .ഇത് മലങ്കര സഭയുടെ സെമിനാരി ആണെന്നും ഇവിടെ താനും തന്റെ കൂട്ടാളികളും പ്രശ്നമുണ്ടാക്കിയാൽ വകുപ്പെന്തെന്നു അറിയാമോ എന്നായി കുട്ടചായാൻ.വകുപ്പുകളെ  കുറിച്ച് സാമാന്യ ബോധമുള്ള ഗോപിയും കൂട്ടരും സ്ഥലം വിടാൻ അധികം താമസം ഉണ്ടായില്ല (പിന്നീടൊരിക്കൽ കുട്ടച്ചായനോട് ഞാൻ ചോദിച്ചു തോക്കിനു ലൈസെൻസ് ഉണ്ടോ?അർദ്ധഗരഭാമായ ഒരു ചിരി ആയിരുന്നു മറുപടി .അതിനുള്ളിൽ ഉണ്ട ഉണ്ടോ എന്ന എന്റെ സംശയം തീര്ക്കാൻ അദ്ദേഹത്തിന്റെ വീട്ടില് കൊണ്ടുപോയി പൊട്ടിച്ചു കാണിക്കയും ചെയ്തു )
സുന്നഹദോസ് ഏതാനും ദിവസങ്ങൾക്കുള്ളിൽ പക്കോമിയോസ് തിരുമേനിയെ മാവെലിക്കരയിലേക്ക് സ്ഥലം മാറ്റി.ആരും ലചിപ്പാൻ വന്നില്ല
ഇത് മലങ്കര സഭയാണ്.ആര്ക്കും ആരെയും ലചിപ്പാൻ കഴിയില്ല .സഭയുടെ പ്രതിസന്ധികളിൽ തമ്പുരാൻ ഇടപെടും -പല പ്രാവശ്യം ചരിത്രത്തിൽ ഇടപെട്ടിട്ടുണ്ട് .

Tuesday, September 8, 2015

കരിസ്മാറ്റിക് പ്രസ്ഥാനങ്ങളും മലങ്കര സഭയും

കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ കേരളത്തില കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി    വേരോടി കഴിഞ്ഞിട്ടുണ്ട് .ജീവിത സംമ്മര്ദങ്ങളിൽ പെട്ട് ഉഴലുന്ന പലരും പെട്ടന്നുള്ള പരിഹാരങ്ങൾ തേടി ഉഴലുമ്പോൾ  കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ അവരുടെ പ്രശ്നങ്ങള്ക്ക് പരിഹാരം നല്കും എന്ന് പലരെയും വ്യാമോഹിപ്പിക്കുന്നു .അതിനായി അതി വൈകാരികതയും ,ലളിത മനസ്കരെ യാധര്ത്യങ്ങളിൽ നിന്നും അകറ്റുന്ന ചില കര്മ്മനളിലൂടെയും അവർ അത് സാധിചെടുക്കുന്നു . ഹിപ്നോട്ടിസം പോലുള്ള മനശാസ്ത്ര സങ്കേതങ്ങളെ ,ആരാധനയുടെ മറവിൽ ഇവര സമര്തമായി ഉപയോഗപ്പെടുത്തുന്നു .നിർഭാഗ്യവശാൽ മലങ്കര സഭയിലെ ചില വൈദീകരും ഇത്തരം തരികിടകല്ക്ക് നേതൃത്വം നല്കുന്നുണ്ട് .അത്തരക്കാരെ നിയന്ത്രിക്കേണ്ട മെത്രാന്മാർ ഇതിനു നേരെ കണ്ണടക്കുന്നു ,
ഈ പശ്ചാത്തലത്തിൽ വേണം ബോംബെ ഭദ്രാസനവുമായും ഭദ്രാസന മെത്രപൊലിതയുമായും ബന്ധപ്പെട്ടു ഇപ്പോള് നിലനില്ക്കുന്ന പ്രശ്നങ്ങളെ വിലയിരുത്തുവാൻ സോഷ്യൽ  മീഡിയാ യിലൂടെയും അല്ലാതെയും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് വാഷി യിലുള്ള ഭദ്രാസന ആസ്ഥാനത്തെ പള്ളിയില ഒരു മലങ്കര സഭയിലെ വൈദീകനും മറ്റു ചില വ്യക്തികളും ചേര്ന്നു കരിസ്മാറ്റിക് മാതൃകയിൽ ചില ആരാധന എന്ന് പറയപ്പെടുന്ന ചിലതെല്ലാം നടത്തുകയും കൂറിലോസ് തിരുമേനി അതെല്ലാം കണ്ടുകൊണ്ട്‌ യാതൊരു പ്രതികരണവും ഇല്ലാതെ ഇരിക്കയും ചെയ്തതാണ് ഇപ്പോള് വിവാദമായ സംഭവം .ഇത് ശരിയെങ്കിൽ വളരെ ഗൗരവമായ കാര്യമാണ് .ഏതോ ചില കരിസ്മാറ്റിക് യോഗങ്ങളിൽ പങ്കെടുത്തു എന്ന  ആരോപനതിന്മേൽ പല അല്മായക്കരെയും സഭ ശിക്ഷണ നടപടികള്ക്ക് വിധേയരാക്ക പെട്ടിട്ടുണ്ട് .അപ്പോൾ  മെത്രാനും വൈദീകരും അപ്രകാരം കരിസ്മറ്റിക് കര്മങ്ങൾക്ക് ഭദ്രാസന ആസ്ഥാനം തന്നെ ഉപയോഗിക്കുവാൻ അനുവാദം നല്കുകയും മെത്രാൻ തന്നെ അതിൽ സംബന്ധിക്കയും ചെയ്തു എന്നത് ഗൌരവമായി കാണേണ്ട ഒരു വിഷയം തന്നെ ആണ്.
സഭക്ക് അപരിചിതമായ വേഗത്തിൽ തുടര് നടപടികള ഉണ്ടായതിനു പലരും പല വ്യാഖ്യാനങ്ങൾ നല്കുന്നുണ്ട്.മ്ത്രാൻ ട്രാൻസ്ഫർ വിഷയത്തിൽ  കൂറിലോസ് തിരുമേനി എടുത്ത നിലപാടുകൾ മുതല് നിയുക്ത കാതോലിക്ക  സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ സാധ്യത ഇല്ലാതാക്കുക മുതലായ പല നിക്ഷിപ്ത താല്പര്യക്കരുടെയും നേരെ  സംശയത്തിന്റെ സൂചിമുന നീളുന്നുണ്ട് .ഒരു  അല്മായ നേതൃ സ്ഥാനിയും  സംശയത്തിന്റെ സൂചിമുനയുടെ  പരിധിയിൽ ഉണ്ട് .അടുത്ത മാനേജിംഗ് കമ്മറ്റിക്ക് മുന്പേ  തിരുമേനിയെ തെറിപ്പിക്കും എന്ന് വെല്ലുവിളിച്ച ഒരു മാനേജിംഗ് കമ്മറ്റി മെംബരെയും സംശയത്തിന്റെ നിഴലിൽ കാണുന്നവരുണ്ട് .ഇവയെല്ലാം അഭ്യൂഹങ്ങൾ  മാത്രമാണെന്നും അങ്ങിനെ തന്നെ ആയിരിക്കട്ടെ എന്നുമാണ് ഇതെഴുതുന്നവന്റെ പ്രാര്ത്ഥന
എന്തായാലും സുന്നഹടോസിന്റെ standing  കമ്മിറ്റി കൂടുകയും തുടര്ന്നു ഭദ്രാസന ഭരണം ഉള്പ്പടെ കൂറിലോസ് തിരുമേനിയുടെ എല്ലാ ചുമതലകളിൽ നിന്നും അദ്ദേഹത്തെ വിടര്തുകയും 15  നു സുന്നഹടോസിന്റെ യോഗം ചേര്ന്നു  ഈ വിഷയം പരിഗണിക്കയും ചെയ്യുന്നതായാണ് കാണുന്നത് .ഈ തീരുമാനത്തിൽ ചില നിയമപരമായ പ്രശ്നങ്ങള ഉള്ളതായി ചൂണ്ടി കാട്ടപ്പെടുന്നു .സസ്പെനഷൻ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും ഫലത്തിൽ ഇത് ഒരു സസ്പെൻഷെന്ന് തന്നെ ആണ് .ആത്മീയ കര്മങ്ങളിൽ നിന്നും വിലക്കിയിട്ടില്ലതതിനാൽ പൂര്ണമായ അര്തത്തിൽ സുസ്പെന്ഷനും അല്ല .നിയമപരമായ സാങ്കെതികതം മാറ്റി വച്ചാൽ തന്നെ, ഈ നടപടിക്കു സുന്നഹദോസിൽ അംഗീകാരം ലഭിച്ചില്ലെങ്കിൽ ,ബാവയുടെ നില തുലോം ദുര്ബലമാവില്ലേ? ഗുരുതരമായ ഒരു അച്ചടക്ക ലങ്ഘനം നടത്തിയ മെത്രാന് രക്ത സാക്ഷി പരിവേഷം ലഭിക്കില്ലേ?ഇന്നത്തെ നടപടി സുന്നഹദോസിനു ശേഷം ആയിരുന്നെങ്കിൽ സാങ്കേതികതകൾ ഒന്നും ഉണ്ടാകുമായിരുന്നില്ല .ഇപ്പോൾ ചര്ച്ച വഴിമാറി പോയിരിക്കുന്നു .വേണ്ട ആലോചനയില്ലാതെ സഭാ  തലപ്പത്ത് തീരുമാനങ്ങൾ ഉണ്ടാകുന്നത് നിര്ഭാഗ്യകാരം തന്നെ .

ഇത് വരെ ചര്ച്ച ചെയ്യാത്ത ഒരു വിഷയം കൂടി ഇതിൽ ആവിർഭവിച്ചിരിക്കുന്നു .അടൂര-കടമ്പനാട് ഭദ്രാസനത്തിലെ ഒരു വൈദീകന്റെ നേതൃത്വത്തിലായിരുന്നു വാഷി  അരമനയിൽ വിവാദ വിഷയമായ കർമങ്ങൾ നടന്നത്.ആ വൈദീകൻ കുറെ അധികം നാളുകളായി ഇത്തരം കർമങ്ങൾ പലയിടത്തും നടതാരുണ്ടായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ കാണുന്നത് .അത് ശരിയെങ്കിൽ ആ വൈദീകനെതിരെ നടപടി വേണം എന്ന് ആരും ആവശ്യപ്പെടാത്തത് എന്ത്?ആ വൈദീകനെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിച്ച അടൂര-കടമ്പനാട് ഭദ്രാസന മെത്രപൊലിതക്കും ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറുവാൻ ആകുമോ?
മറച്ചു വൈക്കപ്പെട്ട അജണ്ട്ടകൾ  ആരോപിക്കുന്നവര്ക്ക് ഇതും ഒരു പിടിവള്ളി ആകും .സംശയമില്ല .

Tuesday, August 18, 2015

ഇടവകകളും ചാപ്പലുകളും Part II

 ഒരു ചാപ്പൽ സ്വതന്ത്ര ഇടവകയായി രൂപന്തരപ്പെടുതുന്നതിലെ ഏറ്റവും വലിയ സമസ്യ അതിലേക്കു പിന്തുടരേണ്ട നടപടി ക്രമം ആണ്.സഭാ ഭരണഘടനയും നടപടി ക്രമങ്ങളും ഇക്കാര്യത്തിൽ വ്യക്തത നല്കുന്നില്ല .ആശ്രയിക്കാൻ പിന്നെ ഉള്ളത് കീഴ്വഴക്കങ്ങലാണ് .അവയും പലപ്പോഴും ഭിന്നങ്ങളാണ് .ഇതുവരേക്കും കാര്യമായ പ്രശ്നങ്ങള  കൂടാത്ത ഇടവക വിഭജനങ്ങൾ നടന്നിരുന്നു. പ്രശ്നങ്ങള ഉണ്ടായ ചില ഇടങ്ങളിൽ അവ കാലാന്തരത്തിൽ പരിഹരിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സമീപ കാലങ്ങളിൽ ചില സ്ഥലങ്ങളിലെങ്കിലും അവ പരിഹാരമില്ലാതെ നിരന്തരമായ കലഹങ്ങളിലേക്ക് വഴി തെളിക്കുന്നു. വ്യക്തമായ നടപടി ക്രമങ്ങൾ ഇതിലേക്ക് ഉണ്ടായില്ലെങ്കിൽ അത്തരം പ്രശ്നങ്ങള ധാരാളം ഇടവകകളിൽ ഉണ്ടാകാൻ  സാദ്ധ്യത് ഉണ്ട് .

ആദ്യമായി പരിശോധിക്കേണ്ടത് ഇടവക വിഭജനം ഏതെല്ലാം സാഹചര്യങ്ങളിൽ  ആവശ്യമാകം എന്നതാണ് .
1.ഒരു ഇടവക ഫലപ്രദമായി പ്രവര്തിക്കുവാൻ 200 കുടുംബങ്ങലെങ്കിലും ഉണ്ടായിരിക്കണം .അങ്ങസന്ഘ്യ 1000 കവിഞ്ഞാൽ ശരിയായ നിലയില പ്രവർത്തനങ്ങൾ നടത്തുവാൻ പ്രയാസമായി വരും .അത്തരം സന്ദര്ഭാങ്ങലിലാണ് വിഭജനതെപ്പറ്റി ചിന്തിക്കേണ്ടി വരുന്നത് .അതായത് 1000 കുടുംബങ്ങളിൽ അധികമായ അങ്ങസന്ഘ്യ ഉള്ള ഇടവകകല്ക്ക് ചപേൽ ഉണ്ടെങ്കിൽ അത്തരം ഒരു ചപേൽ ഇടവക പള്ളിയായി ഉയര്തുന്നത് നന്നായിരിക്കും
2.എന്നാല്  ആ ആവശ്യം ആദ്യം ബോധ്യപ്പെടെണ്ടത് ആ ചപ്പെലിൽ  ആരാധന നടത്തുന്ന കുടുംബങ്ങലായിരിക്കണം ഒരു ചപ്പെൽ ഇടവകായി പ്രവര്ത്തനം ആരംഭിക്കുംബൊൽ പുതിയ ഇടവകക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത ഏറ്റെടുക്കുവാൻ അവിടെയുള്ള വിഷവാസികൾ തയ്യാറാകണം
3 .പലപ്പോഴും അത്തരം ഒരു ഇടവക വിഭജനത്തിനു ഒരു വിഭാഗം വിശ്വാസികൾ അനുകൂലമായി പ്രതികരിചെന്നു വരികയില്ല .ഇടവകയുടെ സ്വത്തു നഷ്ടപ്പെടുന്നു എന്നതും കുറെ ആളുകള് പുതിയ ഇടവകയായി മാറുമ്പോൾ  ആ മെമ്പർമാറിൽ നിന്നും ഉള്ള ഇടവക വരുമാനങ്ങൾ മാതൃ ഇടവകക്ക് ലഭിക്കാതെ പോകും എന്നതാണ് സാധാരണയായി കേള്ക്കാറുള്ള എതിര് വാദങ്ങള .പുതിയ ഇടവകയിൽ ചേർന്നാൽ ഉണ്ടാകാവുന്ന അധിക സാമ്പത്തിക ബാധ്യത ,ആ ഇടവകയിൽ അങ്ങമാകുന്നതിൽ നിന്നും പലരെയും പിന്തിരിപ്പിക്കയും ചെയ്യും
4.ആയതിനാൽ പക്വതയോട് കൂടിയ ഒരു സമീപനമ്മനു ഇക്കാര്യത്തിൽ ഇടവക തലത്തിലും സഭയുടെ മുകൾ തട്ടുകളിലും വേണ്ടത്.ഇടവകയിൽ അതിനുള്ള അന്തരീക്ഷം പാകപ്പെട്ടില്ലങ്കിൽ അത്തരം ഒരു തീരുമാനം ഇടവകക്കരുടെമേൽ അടിചെല്പ്പിക്കുവാൻ സഭാ നേതൃത്വം ഒരുംപെടരുത് .അതിലേക്കു വളഞ്ഞ മാർഗങ്ങൾ സ്വീകരിക്കയും അരുത് .
5.ചിലപ്പോഴെങ്കിലും ഇടവക വിഭജനത്തിനു അനുകൂലമായും എതിരായും തീഷ്ണ നിലപാടുകൾ എടുക്കുന്നവരിൽ ചിലരെങ്കിലും നിക്ഷിപ്ത താല്പര്യങ്ങൾ ഉള്ളവരാകം ആയതിനാൽ ഇത്തരം പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനു മുന്പായി വ്യാപകമായ കൂടിയാലോചനകൾ നടത്തേണ്ടതാണ് .ഇടവകാങ്ങങ്ങലല്ലാത്ത പൊതു സ്വീകാര്യതയുള്ള വൈദീകരും അല്മായക്കാരും ഉള്പ്പെടുന്ന ഒരു ചെറു സംഘത്തെ ഇടവക മെത്രപൊലിത്ത നിയോഗിക്കയും ആ സംഘം കഴിയുന്നത്ര ഇടവകക്കാരെ നേരിട്ട് കണ്ടു അഭിപ്രായം തേടുകയും വിഭജനം ആവശ്യമോ അല്ലയോ എന്നതിന്റെ ഒരു സാധ്യത റിപ്പോർട്ട്‌ ഇടവകക്കും മേത്രപോളിതക്കും സമര്പ്പിക്കുന്നത് നന്നായിരിക്കും . അതിന്റെ അടിസ്ഥാനത്തിൽ ഒരു സമന്വയം ഉണ്ടായതിനു ശേഷം മാത്രമായിരിക്കണം വിഭാജന്തെക്കുരിച്ചുള്ള തീരുമാനം കൈക്കൊല്ലേണ്ടത് .ഒരു ഇടവക വിഭജിക്കണമോ വേണ്ടയോ എന്നത് ശ്രധാപൂര്വം കൈക്കൊള്ളേണ്ട ഒരു തീരുമാനം ആണ്.അത് അടിയന്തര സ്വഭാവമുള്ള ഒന്നല്ല.അഭിപ്രായ സമന്വയം ഉണ്ടാകാതെ തിടുക്കപ്പെട്ടു തീരുമാനങ്ങൾ ജനങ്ങളുടെ മേല അടിചെല്പ്പിക്കുന്നത് കൂടുതൽ കുഴപ്പങ്ങളിലേക്ക് നയിക്കയെ ഉള്ളു .

Tuesday, August 11, 2015

ചാപ്പലുകളും ഇടവകയും Part I



മലങ്കര സഭയിൽ പലപ്പോഴും ഇടവക കൾക്ക്  ചാപ്പലുകൾ ഉണ്ടാകാറുണ്ട് .ഉണ്ടാകെണ്ടതുമാണ് .കാലാന്തരത്തിൽ അത്തരം ചപ്പലുകൾ സ്വതന്ത്റ ഇടവകകളായി രൂപാന്തര പെടാറും  ഉണ്ട് .ഇന്നുള്ള  പല ഇടവകകളും മറ്റു സമീപത്തെ പുരാതന ഇടവകകളുടെ ചാപ്പെൽ  രൂപാന്തരം പ്രാപിച്ചവയാണ്‌ .പ്രായപൂര്തി ആയ മകൻ സ്വന്തം കാലിൽ  നില്ക്കുവാൻ പ്രാപ്തി നേടി കഴിയുംബോൾ വിവാഹം കഴിപ്പിച്ചു വേറെ വീടുവച്ചു താമസിപ്പിക്കുന്ന പിതാവിന്റെ വികാരങ്ങളോടെ മാതൃ ഇടവക പുതിയ ഇടവകയെ സ്വീകരിക്കുന്നു .ഇതാണ് ഏറ്റവും നല്ല  നില .എന്നാൽ സമീപ കാലത്തായി ഈ നല്ല മാതൃകകൾ കുറഞ്ഞു വരുന്നു .പല ഇടവക വിഭജനങ്ങളും നീണ്ടു നില്ക്കുന്ന അഭ്പ്രായ ഭിന്നത കള്ക്കും  വഴക്കിനും വാക്കനതിനും വഴി തെളിക്കുന്നു നസ്രനികൽക്കു  സ്വന്തം നിഴലിനോടെങ്കിലും  യുദ്ധം ചെയ്തില്ലെങ്കിൽ ജീവിതം പൂര്നമാകില്ല എന്നാ നിരീക്ഷനങ്ങല്ക്ക് സാധുത നല്കുന്ന സംഭവങ്ങൾ സമീപ കാലത്ത് നിർഭാഗ്യവശാൽ ഉണ്ടാകുന്നുണ്ട് .

ഇപ്പോൽ തുമ്പമണ്‍ പള്ളിയില നിലനില്ക്കുന്നതും എറണാകുളം broadway പള്ളിയില അനേകം കേസുകളായി തുടരുന്നതുമായ സംഭവങ്ങളിൽ കക്ഷി ചേരുകയോ അതിലെ ന്യയാന്യയങ്ങലെപ്പറ്റി പരിചിന്തനം ചെയ്യുകയോ അല്ല ഈ കുറിപ്പിന്റെ ഉദ്ദേശം .പല വലിയ ഇടവകകളിലും ഈ പ്റശ്നം ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തില നിലനില്ക്കുന്നു .മറ്റു ഇടവകകളിലും ഇന്നല്ലെങ്കിൽ നാളെ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിടത്തിൽ ഉണ്ടാകുവാൻ സാധ്യത നിലനില്ക്കുന്നു .ആയതിനാൽ ഈ വിഷയം സഭയുടെ വിവിധ തലങ്ങളിൽ ചര്ച്ചക്കു വിധേയമാക്കപ്പെടുകയും  കൃത്യമായ മാർഗരേഖകൾ ഉണ്ടാവുകയും ചെയ്യേണ്ടത് വളരെ ആവശ്യമാണ്‌ 

ഏതെങ്കിലും ചാപ്പൽ സ്വതന്ത്ര ഇടവക ആക്കണമെങ്കിൽ ആ പ്രക്രിയ എവിടെ നിന്നും 
ആരംഭിക്കണം?ഇടവക തലത്തിൽ നിന്നും തന്നെ എന്നതിന് സംശയമില്ല . എപ്പോൾ എന്നതാണ് അടുത്ത ചോദ്യം . ലേഖകന്റെ അനുഭവത്തിലും അഭിപ്രായത്തിലും താഴെ പറയുന്നവയിൽ ഒന്നോ അതിലധികമോ സാഹചര്യങ്ങളിൽ ഇടവക വിഭജനം ആവശ്യമായി വരാം 

1.ഇടവകയിലെ അങ്ങസന്ഘ്യ വര്ധിക്കയും കൂടുതൽ ഫലപ്രദമായി ആധ്യാത്മിക പ്രവർത്തനങ്ങൾ നടത്തുവാൻ വികേദ്രികരണം ആവശ്യമായി വരുമ്പോൾ 
2.ചാപ്പലിൽ ആരാധനക്കും മറ്റും സംബന്ധിക്കുന്നവർക്ക്  മാതൃ ഇടവകയുമായി  യോജിച്ചു പോകാൻ കഴിയാതെ വരികയും തര്ക്കങ്ങളും വിഭാഗിയ പ്രവര്ത്തനങ്ങളും രൂക്ഷമാവുകയും ചെയ്‌താൽ 
3 .യാത്രാ ക്ലേശം മൂലം പ്രധാന പള്ളിയും ചാപ്പലും തമ്മിൽ പരസ്പരം പോക്ക് വരവുകൾ പ്രയാസമാകുംബൊൽ (ഈ പ്രശ്നം പ്രധാനമായും വലിയ നഗരങ്ങളിൽ ആണ് ഉണ്ടാകാറുള്ളത് )
ഇനിയും പരിഗണിക്കേണ്ടത് ഇടവക വിഭജനതിനുല്ൽ മാര്ഗങ്ങലാണ് .അത് വിശദമായ അപഗ്രഥനം ആവശ്യമായ ഒരു കാര്യമായതിനാൽ മറ്റൊരു ലേഖനത്തിന്റെ വിഷയമാക്കുവാൻ ഉദ്ദേശിക്കുന്നു 

Saturday, February 8, 2014

ഭവന ഭേദനം ഗുണ്ടായിസം അതിക്രമിച്ചു കടക്കൽ സഭാ തലവനു അലങ്കാരമോ

തൃക്കുന്നത്തു സെമിനാരിയിലെ ജനുവരി 26 ലെ പെരുനാൾ പ്രത്യേകിച്ച് അനിഷ്ട സംഭാവങ്ങളില്ലാതെ കടന്നു പോയത് കേരളത്തിലെ പൊതു സമൂഹം ആശ്വാസത്തോടെയാണ് നോക്കി കണ്ടത് .എന്നാൽ ഇതുമൂലം ഉറക്കം നഷ്ടപ്പെട്ട ചിലരുണ്ടായിരുന്നു .സഭാ തർക്കത്തെ ക്രമ സമാധാന പ്രശ്നമാക്കുന്നതിലൂടെ മാത്രം വാർത്തകളിൽ ഇടം പിടിക്കുന്നവർ .പൗരൊഹിത്യ് സ്ഥാനികളായ ചിലർ ബണ്ടി ചോറിനെയും കായംകുളം കൊച്ചുണ്ണിയെ യും ഇത്തിക്കര പക്കിയെയും കടത്തി വെട്ടുന്ന നിലയിൽ പാതി രാത്രിയിൽ പള്ളിയിൽ വാതിൽ കുത്തി തുറന്നു അകത്തു കയറി കുര്ബാന എന്നാ പേരില് എന്തോ ചിലതെല്ലാം കാട്ടി കൂട്ടി വിജയം ആഘോഷിച്ചത് ക്രിസ്തവ സമൂഹത്തിനു മുഴുവൻ നാണക്കേടുണ്ടാക്കി .അതിനു മുൻപ് നിയമാനുസൃത  വികാരിയെ ചവിട്ടി കൂട്ടുവാനും ടിയാന്മാർ മറന്നില്ല .ചുവന്ന കുപ്പായവും കറുത്ത കുപ്പായവും ധരിച്ച വൈദീക   സ്ഥാനികൾ എന്നവകാശപ്പെടുന്നവർ   കൊട്ടേഷൻ സംഘത്തെ കടത്തി വെട്ടുന്ന ഗുണ്ടാ  പണി  നടത്തുന്നത് നീതി ബോധം ഉള്ള ഏവരെയും  ഞെട്ടിപ്പിക്കുക തന്നെ ചെയ്തു
അതിനു ശേഷം നടത്തുന്ന ഹീനമായ നുണ പ്രചരണം ഏറ്റവും  ലജ്ജാകരമാണ് .
അവകാശമുള്ള സ്ഥലത്താണ് പോലും ശ്രേഷ്ടൻ കയറിയത് .അവകാശമുള്ള സ്ഥലത്ത് പാതിരാത്രിയിൽ പൂട്ട്‌ പൊളിച്ചു കയറേണ്ട ആവശ്യമില്ലെന്ന് ഏതു കൊച്ചു കുഞ്ഞിനാണ് അറിയാത്തത്? കേൾക്കുന്നവർ വിശ്വസിക്കുന്നതിന് വിദൂര സാധ്യത എങ്കിലുമുള്ള നുണ വേണ്ടേ പറയുവാൻ?

ഈ അവകാശത്തിനു ഉപോല്ബലകമായി പറയുന്ന രേഖ കടവിൽ പൗലോസ്‌ മാർ  അത്തനാസ്യോസ്  തിരുമേനിയുടെ വിൽപത്രമാണ് .1902 നോടടുത്ത് കടവിൽ തിരുമേനി കാലം ചെയ്യുമ്പോൾ ഉണ്ടായിരുന്ന വിഭാഗങ്ങൾ മാര്ത്തോമ സഭയും യകൊബായ എന്ന് തെറ്റായി പരാമർശിക്ക പെട്ടിരുന്ന ഓർത്തഡോൿസ്‌ സഭയുമാണ് .അന്ന് ഓർത്തഡോൿസ്‌ സഭയിൽ കാതോലിക്ക സ്ഥാനി ഉണ്ടായിരുന്നില്ല .അതിനാൽ കടവിൽ തിരുമേനി താൻ നിലകൊണ്ടിരുന്ന സഭാ  തലവന്റെ സ്ഥാനപ്പേര് വിൽപ്പത്രത്തിൽ പരാമർശിച്ചു .
തൃക്കുന്നത് സെമിനാരി സഭയുടെ പൊതു സ്വത്തായതിനാൽ സ്ഥാന ന്യായേന അതിന്റെ കൈകാര്യ കർത്രിത്വം മാത്രമുണ്ടായിരുന്ന മെത്രപ്പൊലിതയുടെ  വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് നിയമ ദൃഷ്ടിയിൽ എത്ര പ്രസക്തിയുന്ടെന്നത് ഒരു നിയമ പ്രശ്നം തന്നെയാണ് എങ്കിൽ തന്നെയും കടവിൽ തിരുമേനിയുടെ വില്പത്രത്തിലൂടെ  പ്രകടിപ്പിക്കപ്പെട്ട ആഗ്രഹം നടപ്പായി .കുറ്റിക്കാട്ടിൽ മാർ  അത്താനാസിയോസ് ,വയലിപ്പറ മ്പിൽ  മാർ   ഗ്രെഗൊരിയൊസ്  എന്നീ മെത്രന്മാർ തൃക്കുന്നത് സെമിനാരിയിൽ നിന്നും അങ്കമാലി ഭദ്രാസന ഭരണം നടത്തി .ഇതിനിടയിൽ കാതോലിക്കാ സ്ഥാനാരോഹണം പാത്രിയര്ക്കിസ് പക്ഷം കാതോലിക്കാ പക്ഷം എന്നാ ചേരിതിരിവും സമുദായ കേയ്സും മറ്റും നടന്നു .1958 ലെ സമാധാന ഫലമായി വയലിപ്പറമ്പിൽ തിരുമേനി അങ്കമാലി ഭദ്രാസനത്തിൽ 1934 ലെ ഭരണഘടന നടപ്പാക്കി .

ആ സ്ഥിതിക്ക് രണ്ടു തലമുറ മുൻപ് കടവിൽ തിരുമേനിയുടെ വില്പത്രത്തിനു ഇപ്പോൾ യാതൊരു സാധുതയും ഇല്ല . അതെഴുതിയ കാലത്ത് പോലും അതിനു സാധുത ഇല്ലായിരുന്നു എന്നത് മാറ്റി വച്ച് ചിന്തിച്ചാൽ പോലും പില്ക്കാല സംഭവ വികാസങ്ങൾ മൂലം അതിനു  യാതൊരു പ്രസക്തിയും ഇല്ലാതെയായി .
പൊള്ളയായ ചില വാദങ്ങളിലൂടെ  സഭാ പ്രശ്നം നില നിർത്തുവാനുള്ള പുത്തൻ കുരിശു സോസയ്റ്റി യുടെ ശ്രമങ്ങൾ   ക്രൈസ്തവ സമൂഹത്തിനു മുഴുവൻ അപമാനമാണ്