Thursday, July 18, 2013

അൽമായ രത്നം ഇ .ജെ .ജോസഫ്‌ എറികാട്ടു


മലങ്കര സഭയുടെ എക്കാലത്തെയും മികവുറ്റ സമുദായ സെക്രെടറി,സഭക്ക് ഇന്നുവരെ ലഭിച്ച ഏറ്റവും മികച്ച അൽമായ നേതാക്കളിൽ മുൻ നിരയിൽ ഗണി ക്കപ്പെടുവാൻ എന്തുകൊണ്ടും യോഗ്യതയുള്ള ഒരു സഭാ സ്നേഹി എല്ലാമായ ഒരു മഹദ് വ്യക്തിത്ത മാണ്  ശ്രി  ഇ .ജെ .ജോസെഫിന്റെ   വേര്പാടിലൂടെ  മലങ്കര  സഭക്ക് നഷ്ടപ്പെട്ടത് .

വട്ടശ്ശേരിൽ തിരുമേനിയുടെ ഭരണകാലത്ത്  അൽമായ ട്രസ്റ്റി ആയിരുന്ന, എറികാട്ടു കുഞ്ചപ്പൻ എന്നറിയപ്പെട്ടിരുന്ന ഇ.ജെ.ജോസഫ്‌ (സീനിയർ ) ൻറെ മകനായ  ഇ.ജെ.ജോസഫ്‌ പതിനേഴാം വയസ്സില വട്ടശ്ശേരിൽ തിരുമേനിയുടെ രോഗശയ്യ്ലെ ശുശ്രൂഷ മുതൽ ആരംഭിച്ച സഭാ സേവനം സ്വയം  ശയ്യവലബിയാകുന്നത്   വരെ തുടര്ന്നു .ഒരു നൂറ്റാണ്ടോളം (9 6 വയസ്സുവരെ )നീണ്ടുനിന്ന ജീവിതത്തിൽ ഓരോ ശ്വാസത്തിലും സഭ എന്ന് മാത്രം ചിന്തിക്കയും  പ്രവര്തിക്കയും ചെയ്ത ആ മഹാത്മാവിന്റെ വേര്പാട് സഭക്ക് ഒരു വലിയ നഷ്ടം തന്നെയാണ് .

എന്റെ പിതാവിന്റെ സ്നേഹിതൻ ,കുടുംബപരമായി ഉള്ള ബന്ന്ധു ത്വം ,ഒരേ ഇടവകക്കാരും നാട്ടുകാരും എന്ന അടുപ്പം ,സഹപാഡിയുടെ പിതാവ് എന്ന നിലയിലുള്ള ബഹുമാനം എന്നതിനെക്കളെല്ലാം എന്നെ ആകര്ഷിച്ചതു അദ്ദേഹത്തിന്റെ  വ്യക്തി ജീവിതത്തിലുള്ള അനേക ഗുണങ്ങളായിരുന്നു . പ്രാര്ത്ഥന നോമ്പ് ഉപവാസങ്ങളിലെ നിഷ്ടകൾ ആശ്രമസ്തരെ  അതിശയിക്കുന്നതായിരുന്നു . മൃദു ഭാഷിയും വിരൽതുമ്പുകൾ വരെയുള്ള മാന്യത  പുലര്ത്തുന്ന പെരുമാറ്റം ,സത്യസന്ധത ,നിലപാടുകളിലെ ആര്ജവത്വം  ഇവക്കെല്ലാം ഒരു നേർ  സാ ക്ഷി അല്ലായിരുന്നെങ്കിൽ ,ഈ കാലഘട്ടത്തിൽ അങ്ങിനെ ഒരാൾ  ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുവാൻ പ്രയാസമായിരുന്നെനെ  .സ്വന്തമായിട്ടുള്ള എന്തിനേക്കാളും സഭയും സഭാ കാര്യങ്ങളും ആണെന്ന് ആത്മാര്തമായി വിശ്വസിച്ചിരുന്ന ഒരു വ്യക്തി ഈ ഇരുപതു-ഇരുപത്തൊന്നു നൂറ്റാണ്ടുകളിൽ  ഈ നാട്ടിൽ ജീവിച്ചിരുന്നു എന്ന് പറഞ്ഞാൽ പലര്ക്കും വിശ്വസിക്കുവാൻ പ്രയാസമായിരിക്കും .എന്നാൽ അദ്ദേഹവുമായി അടുത്തിടപഴകിയ പലരും അതിനു  ദ്ര് ക് സാക്ഷികളായി ഇന്നും ജീവിച്ചിരിപ്പുണ്ട് .

സഭക്ക് വേണ്ടി പ്രവർത്തിക്ക  എന്നാൽ  പുഷ്പശയ്യ അല്ലെന്നും മറിച്  മുള്ളുകളുടെ  ഇടയിലൂടെയുള്ള പ്രയാണ മാണെ ന്നും ഉള്ള  അറിവ് അനുഭവത്തിലൂടെ അദ്ദേഹത്തിന് ചെറുപ്പത്തിൽ തന്നെ ലഭിച്ചിരുന്നു . വട്ടശ്ശേരിൽ  തിരുമേനിയുടെ ഭരണകാലത്ത് സമുദായ ട്രസ്റ്റി  ആയിരുന്ന  ഇ .ജെ  ജോസഫ്‌ (സിനിയർ ) എന്ന എറികാട്ടു എറികാട്ട് കുഞ്ചപ്പന്റെ വീടുൾ പ്പടെയുള്ള സ്വത്തുക്കൾസമുദായ കേസുമായി ബന്ധപ്പെട്ടു   സർകാരിൽ നിന്നും പൂട്ടി മുദ്രവച്ചപ്പോൾ  മുതൽ സഭക്കുവേണ്ടി  പ്രവര്ത്തിക്ക എന്നാൽ കഷ്ടനഷ്ടങ്ങൾ സഹിക്കുക എന്നതാണെന്ന  സത്യം അദ്ദേഹം ഉൾക്കൊണ്ടു .1 9 5 1 ൽ സമുദായ സെക്രെടറി പദം  ഏൽക്കുമ്പോൾ  അദ്ദേഹത്തിന് വയസ്സ്  33  .സമുദായ കേസിൽ  കേരള ഹൈക്കോടതിയിൽ നിന്നും ഉണ്ടായ നിരാശാജനകമായ  വിധിയിൽ ഭാഗ്നാശരായ  സഭാ സ്നേഹികളെ ഉത്തേജിപ്പിച്ച നടപടികൾ യുവാവായ  സമുദായ സെക്രെട്ടരറി യുടെ  ധിഷണ വൈഭവവും കര്മകുശലതയും വിളിച്ചോതുന്നതായിരുന്നു . കൽക്കട്ടയിൽ നിന്നും ട്രെയിൻ മാർഗം കൊട്ടാരക്കരയിൽ എത്തിയ ഗീവര്ഗിസ് II ബാവയ്ക്ക് നല്കിയ ചരിത്രപരമായ  വരവേല്പ്പ് സഭാ  മക്കളുടെ ആത്മവീര്യം  വീണ്ടെടുക്കുവാൻ  കുറച്ചൊന്നുമല്ല സഹായകമായത് .തുടര്ന്നുള്ള  സുപ്രിം കോടതിയിലെ കേസ് നടത്തിപ്പ്, സമ്പൂര്ണ ജയത്തിൽ അവസാനിച്ച വിധി ,തുടര്ന്നുണ്ടായ പരസ്പര സ്വീകരണം, ഇവയിലെല്ലാം നേതൃത്വ പരമായ പങ്കു വഹിച്ചതിനാൽ  അദ്ദേഹത്തിന് ചരിത്രത്തിൽ ഇടം നേടാനായി  . യോജിപ്പിന് ശേഷമുള്ള  പുത്തൻകാവ്  അസോസിയേഷന്റെ മുഖ്യ  സംഖാ
ഘാ  ടകനയും വിലപ്പെട്ട സേവനം അദ്ദേഹം കാഴ്ച വച്ചു  കാഴ്ച വച്ചു

അന്പത്തെട്ടിലെ സുപ്രീം കോടതി വിധിയെ തുടർന്ന് നടന്ന സഭാ സമാധാനത്തിനുള്ള സുദീർഖമായ കൂടിയാലോചനകളിൽ  അദ്ദേഹം നിര്ണായക പങ്കു വഹിച്ചു . പരസ്പര സ്വീകരണ കല്പനയിൽ 1 9 3 4 ലെ ഭരണഘടനക്ക് വിധേയമായി എന്ന പദപ്രയോഗം ഒഴിവാക്കണമെന്ന് വിഘടിത  വിഭാഗം ആവശ്യപ്പെട്ടതിനെ സ്വപക്ഷതുള്ള പലരും അനുകൂലിച്ചെങ്കിലും ബേ ബിച്ചായനും  വട്ടക്കുന്നേൽ ചെറിയാൻ വക്കീലും ഉറച്ചു നിന്നതിനാലാണ്  ആ പദപ്രയോഗം പ. കാതോലിക്ക ബാവയുടെ കൽപ്പനയിൽ ഇടം നേടിയത് എന്ന് പ്രസ്തുത ആലോചനകളിൽ പങ്കെടുത്ത പലരും സാക്ഷ്യം പറഞ്ഞിട്ടുണ്ട് .

1 9 80 ലെ സമുദായ ട്രസ്റ്റി തിരഞ്ഞെടുപ്പിൽ ബെബിച്ചായനും  പി .സി. അബ്രഹാമും സ്ഥാനര്തികളാ യിരുന്നു . ഒരു വോട്ടെടുപ്പ് ഒഴിവാക്കുവാൻ സഭാ നേതൃത്വത്തിലെ പലരും ഇടപെടുകയും 5 വര്ഷത്തിനു ശേഷം പി. സി. എബ്രഹാം സ്ഥാനം ഒഴിയാമെന്നും അപ്പോൾ ബേബിച്ചായൻ  ആ സ്ഥാനത്തേക്ക് വരണമെന്നും ഉള്ള ധാരണയിൽ ബേബിച്ചായൻ പിന്മാറി. ഒതുതീര്പ്പിനു മുന്കയ്യെടുത്ത തിമോത്തിയോസ് തിരുമേനി(ദിദിമോസ് ബാവ ) അത് പ്രസ്താവിക്കയും ബേബിച്ചായൻ പിന്മാറുകയും ചെയ്തു .എന്നാൽ നടപടിക്രമം അനുസരിച്ച് പിന്മാറുവാനുള്ള സമയം കഴിഞ്ഞിരുന്നതിനാൽ സാങ്കേതികമായി വോട്ടിംഗ് നടന്നു .ഗണ്യമായ സംഖ്യ വോട്ടുകൾ എന്നിട്ടും ബെബിചായാണ് ലഭിച്ചു . പി.സി എബ്രഹാം വാക്ക് പാലിച്ചില്ല എന്നതും സഭാ നേതൃത്വം അതിനോട് കണ്ണടച്ചു എന്നതും ചരിത്രത്തിലെ ഒരു കാണാപ്പുറം .

എങ്കിലും സഭ എല്പ്പിച്ചതും എല്പ്പിക്കാത്തതും ആയ പല ഉത്തരവാദിത്തങ്ങളും അദ്ദേഹം ഏറ്റെടുക്കുകയും  വിജയകരമായി നടപ്പാക്കുകയും ചെയ്തിട്ടുണ്ട് 198 0 -8 5 കാലഘട്ടത്തിൽ പ.മാത്യൂസ്‌  I ബാവയുടെ നിര്ബന്ധത്തിനു വഴങ്ങി വീണ്ടും സമുദായ സെക്രെടറി സ്ഥാനം ഏറ്റു .കലുഷിതമായ ആ കാലഘട്ടത്തിൽ അദ്ദേഹം നല്കിയ ധീര നേതൃത്വം സഭക്ക് ഒരിക്കലും മറക്കാനാവില്ല  പിന്നിടുണ്ടായ .സമുദായ  സെക്രെടറി പിടിച്ചപ്പോഴും തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥി വ്യാപകമായി വോട്ടു പിടുത്തം നടത്തിയപ്പോഴും ബേബിച്ചായൻ ആരെയും കണ്ടു വോട്ട് ചോദിച്ചില്ല .ചരിത്രത്തിൽ ആദ്യമായി ചില മെത്രാന്മാർ എതിര് സ്ഥാനര്തിക്ക് വേണ്ടി വോട്ട് പിടിക്കുവാൻ പരസ്യമായി  രംഗത്തിറങ്ങിയപ്പോഴും  സഭാ സ്ഥാനങ്ങൾ വോട്ട് പിടിച്ചു നെടെണ്ടാതല്ല എന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിന്നു .എതിർ  സ്ഥാനാർഥി ജയിച്ചത്‌ ഒരേ ഒരു വോട്ടി നായിരുന്നു എന്നതും ചരിത്രം

ഇന്ന് സഭയുടെ അഭിമാനമായ ദേവലോകം അരമന സ്ഥാപിതമായത് അന്നത്തെ സമുദായ സെക്രെടറിയുടെ ദീർഘവീക്ഷണത്തിന്റെ ഫലമായാണ്‌ എന്ന് ഇന്ന് എത്ര പെര്ക്കറിയാം?മറ്റു പലരും അതിന്റെ പേരില് ഉള്ളതും ഇല്ലാത്തതുമായ അകാശ വാദങ്ങൾ പുറപ്പെടുവിക്കുമ്പോൾ  തന്റെ സേവനങ്ങൾ ദൈവ സന്നിധിയിൽ  മാത്രം അറിഞ്ഞാൽ മതി എന്ന ചിന്തയില ആരുമായും തര്ക്കത്തിന് പോകാതെ അദ്ദേഹം സഭ സേവനത്തിൽ വ്യാപൃതനായി .സ്വന്തം വീട് പണിത കാലത്ത് തന്നെ ജന്മനാട്ടിൽ (കോട്ടയത്ത്‌ താഴത്തങ്ങാടിയിൽ ഒരു ദേവാലയം പണി കഴിപ്പിച്ചു .അന്നത്തെ കാലത്ത്
 (1 9 5 1 ) മൂന്നു ലക്ഷത്തിപതിനേഴായിരം രൂപ ചെലവ് വന്നതിൽ മൂന്ന് ലക്ഷവും അ രണ്ടു സ്ഥലങ്ങളിൽ ദ്ദേഹത്തിന്റെതായിരുന്നു .ഒരു പവൻ  സ്വർണത്തിന്  അന്ന് 1 2 രൂപ ആയിരുന്നു വില എന്നതും കൂടി കൂട്ടി വായിച്ചാലെ ഈ 3 ലക്ഷത്തിന്റെ മൂല്യം എന്തെന്ന് മനസ്സിലാവുകയുള്ളു വീട് പൂര്തിയായെങ്കിലും പള്ളിയുടെ കൂദാ ഷക്ക് ശേഷമേ വീട് കൂദാശ നടത്തുകയുള്ളൂ എന്നതും ഉറച്ച തീരുമാനം തന്നെ ആയിരുന്നു . സ്വന്തമാക്കിയ രണ്ടു  വസ്തുക്കളിൽ കൂടുതൽ ആകര്ഷകമായ ആറ്റരികിലെ സ്ഥലം പള്ളിക്ക് നല്കിയത് അടുത്ത ബന്ധുക്കളിൽ ചിലർ അനേക കാലം വിമര്ശിച്ച തീരുമാനം ആയിരുന്നു  .സാമ്പത്തിക ബുദ്ധിമുട്ടനുഭാവിച്ചിരുന്ന  മലങ്കരയിലെ അനേകം ഇടവകകല്ക്ക് അദ്ദേഹത്തിന്റെ കൈത്താങ്ങ്‌ നിർലോപം ലഭിച്ചിട്ടുണ്ട്-വലം കൈ നല്കുന്നത് ഇടംകൈ അറിയാതെ

താഴത്തങ്ങാടി പള്ളി കൂദാശ ചെയ്ത ഗീവര്ഗീസ് II  ബാവ,പള്ളിയുടെ താക്കൊലിനൊപ്പം ഒരു കല്പ്പന കൂടി ബേ ബിചായാനു  നല്കി .കോട്ടയം ചെറിയപള്ളി യിൽ  താഴത്തങ്ങാടി നിവാസികൾ കൊടുക്കുന്ന പസാരം ഇ. ജെ ജോസഫ്‌ എറികാട്ടിനു കൊടുക്കണം എന്നതായിരുന്നു കല്പനയുടെ ഉള്ളടക്കം .(അക്കാലത്തു താഴത്തങ്ങാടി നിവാസികളുടെ ഇടവക ചെറിയ പള്ളി ആയിരുന്നു .)പള്ളിയുടെ താക്കോൽ അതതു കാലത്തെ കൈക്കരന്മാരുടെ കയ്യിലും കല്പന ബാബിചായന്റെ സ്വകാര്യ ശേഖരത്തിലും  ഇരിക്കുന്നു .ഒരു രൂപ പോലും അദ്ദേഹം ചെറിയ പള്ളിയിൽ നിന്നും കൈപ്പറ്റിയിട്ടില്ല .
താഴത്തങ്ങാടി പള്ളിയുടെ നടത്തിപ്പിൽ ഒരു കാലത്തും യാതൊരു ഇടപെടലും അദ്ദേഹത്തിൽ നിന്നും ഉണ്ടായിട്ടില്ല

പേരോ പ്രശസ്തിയോ ആഗ്രഹിച്ചല്ല,ഒരു ഭക്തന്റെ കാണിക്ക എന്നാ നിലയിലാണ് അദ്ദേഹം സഭക്ക് സേവനം നല്കിയത് . സ്വന്തം കാർ സഭയുടെ സേവനത്തിനു ഉപയോഗിക്കുമ്പോൾ മക്കൾക്ക്‌ ജന്മം നല്കേണ്ട വേളയിൽ പോലും അദ്ദേഹത്തിന്റെ പത്നി ക്ക് ടാക്സി വിളിച്ചു പോകേണ്ടി വന്നത് ഒരു ഉദാഹരണം മാത്രം .

ഇങ്ങിനെയുള്ള സഭാ സ്നേഹികളായ അല്മായ നേതാക്കളെ ഇന്ന് സഭക്ക് സ്വപ്നം കാണുവാനേ സാധിക്കയുള്ളൂ