തൃക്കുന്നത്തു സെമിനാരിയിലെ ജനുവരി 26 ലെ പെരുനാൾ പ്രത്യേകിച്ച് അനിഷ്ട സംഭാവങ്ങളില്ലാതെ കടന്നു പോയത് കേരളത്തിലെ പൊതു സമൂഹം ആശ്വാസത്തോടെയാണ് നോക്കി കണ്ടത് .എന്നാൽ ഇതുമൂലം ഉറക്കം നഷ്ടപ്പെട്ട ചിലരുണ്ടായിരുന്നു .സഭാ തർക്കത്തെ ക്രമ സമാധാന പ്രശ്നമാക്കുന്നതിലൂടെ മാത്രം വാർത്തകളിൽ ഇടം പിടിക്കുന്നവർ .പൗരൊഹിത്യ് സ്ഥാനികളായ ചിലർ ബണ്ടി ചോറിനെയും കായംകുളം കൊച്ചുണ്ണിയെ യും ഇത്തിക്കര പക്കിയെയും കടത്തി വെട്ടുന്ന നിലയിൽ പാതി രാത്രിയിൽ പള്ളിയിൽ വാതിൽ കുത്തി തുറന്നു അകത്തു കയറി കുര്‍ബാന എന്നാ പേരില്‍ എന്തോ ചിലതെല്ലാം കാട്ടി കൂട്ടി വിജയം ആഘോഷിച്ചത് ക്രിസ്തവ സമൂഹത്തിനു മുഴുവൻ നാണക്കേടുണ്ടാക്കി .അതിനു മുൻപ് നിയമാനുസൃത വികാരിയെ ചവിട്ടി കൂട്ടുവാനും ടിയാന്മാർ മറന്നില്ല .ചുവന്ന കുപ്പായവും കറുത്ത കുപ്പായവും ധരിച്ച വൈദീക സ്ഥാനികൾ എന്നവകാശപ്പെടുന്നവർ കൊട്ടേഷൻ സംഘത്തെ കടത്തി വെട്ടുന്ന ഗുണ്ടാ പണി നടത്തുന്നത് നീതി ബോധം ഉള്ള ഏവരെയും ഞെട്ടിപ്പിക്കുക തന്നെ ചെയ്തു
അതിനു ശേഷം നടത്തുന്ന ഹീനമായ നുണ പ്രചരണം ഏറ്റവും ലജ്ജാകരമാണ് .
അവകാശമുള്ള സ്ഥലത്താണ് പോലും ശ്രേഷ്ടൻ കയറിയത് .അവകാശമുള്ള സ്ഥലത്ത് പാതിരാത്രിയിൽ പൂട്ട് പൊളിച്ചു കയറേണ്ട ആവശ്യമില്ലെന്ന് ഏതു കൊച്ചു കുഞ്ഞിനാണ് അറിയാത്തത്? കേൾക്കുന്നവർ വിശ്വസിക്കുന്നതിന് വിദൂര സാധ്യത എങ്കിലുമുള്ള നുണ വേണ്ടേ പറയുവാൻ?
ഈ അവകാശത്തിനു ഉപോല്‍ബലകമായി പറയുന്ന രേഖ കടവിൽ പൗലോസ് മാർ അത്തനാസ്യോസ് തിരുമേനിയുടെ വിൽപത്രമാണ് .1902 നോടടുത്ത് കടവിൽ തിരുമേനി കാലം ചെയ്യുമ്പോൾ ഉണ്ടായിരുന്ന വിഭാഗങ്ങൾ മാര്‍ത്തോമ സഭയും യകൊബായ എന്ന് തെറ്റായി പരാമർശിക്ക പെട്ടിരുന്ന ഓർത്തഡോൿസ് സഭയുമാണ് .അന്ന് ഓർത്തഡോൿസ് സഭയിൽ കാതോലിക്ക സ്ഥാനി ഉണ്ടായിരുന്നില്ല .അതിനാൽ കടവിൽ തിരുമേനി താൻ നിലകൊണ്ടിരുന്ന സഭാ തലവന്റെ സ്ഥാനപ്പേര് വിൽപ്പത്രത്തിൽ പരാമർശിച്ചു .
തൃക്കുന്നത് സെമിനാരി സഭയുടെ പൊതു സ്വത്തായതിനാൽ സ്ഥാന ന്യായേന അതിന്റെ കൈകാര്യ കർത്രിത്വം മാത്രമുണ്ടായിരുന്ന മെത്രപ്പൊലിതയുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് നിയമ ദൃഷ്ടിയിൽ എത്ര പ്രസക്തിയുന്ടെന്നത് ഒരു നിയമ പ്രശ്നം തന്നെയാണ് എങ്കിൽ തന്നെയും കടവിൽ തിരുമേനിയുടെ വില്പത്രത്തിലൂടെ പ്രകടിപ്പിക്കപ്പെട്ട ആഗ്രഹം നടപ്പായി .കുറ്റിക്കാട്ടിൽ മാർ അത്താനാസിയോസ് ,വയലിപ്പറ മ്പിൽ മാർ ഗ്രെഗൊരിയൊസ് എന്നീ മെത്രന്മാർ തൃക്കുന്നത് സെമിനാരിയിൽ നിന്നും അങ്കമാലി ഭദ്രാസന ഭരണം നടത്തി .ഇതിനിടയിൽ കാതോലിക്കാ സ്ഥാനാരോഹണം പാത്രിയര്‍ക്കിസ് പക്ഷം കാതോലിക്കാ പക്ഷം എന്നാ ചേരിതിരിവും സമുദായ കേയ്സും മറ്റും നടന്നു .1958 ലെ സമാധാന ഫലമായി വയലിപ്പറമ്പിൽ തിരുമേനി അങ്കമാലി ഭദ്രാസനത്തിൽ 1934 ലെ ഭരണഘടന നടപ്പാക്കി .
ആ സ്ഥിതിക്ക് രണ്ടു തലമുറ മുൻപ് കടവിൽ തിരുമേനിയുടെ വില്പത്രത്തിനു ഇപ്പോൾ യാതൊരു സാധുതയും ഇല്ല . അതെഴുതിയ കാലത്ത് പോലും അതിനു സാധുത ഇല്ലായിരുന്നു എന്നത് മാറ്റി വച്ച് ചിന്തിച്ചാൽ പോലും പില്ക്കാല സംഭവ വികാസങ്ങൾ മൂലം അതിനു യാതൊരു പ്രസക്തിയും ഇല്ലാതെയായി .
പൊള്ളയായ ചില വാദങ്ങളിലൂടെ സഭാ പ്രശ്നം നില നിർത്തുവാനുള്ള പുത്തൻ കുരിശു സോസയ്റ്റി യുടെ ശ്രമങ്ങൾ ക്രൈസ്തവ സമൂഹത്തിനു മുഴുവൻ അപമാനമാണ്