കഴിഞ്ഞ ഞായറാഴ്ചയിലെ (21 -2 -2016 ) വാരാന്ത്യത്തിലും ഇന്നത്തെ മുഖപ്രസംഗ ത്തിലും മനോരമ നടത്തിയ ചില വസ്തുതാ വിരുദ്ധ പ്രസ്താവങ്ങൾ ആണ് ഈ കുറിപ്പിന്റെ പ്രചോദനം .
കോട്ടയത്തെ സി.എം .എസ് .കോളജിന്റെ 200 വര്‍ഷം പൂര്തിയാക്കുന്നതിന്റെ ആഘോഷങ്ങളാണ് ലേഖനത്തിന്റെയും മുഖപ്രസങ്ങതിന്റെയും വിഷയം .പ്രസ്തുത കോളജിനു 200 വർഷം കണക്കകുവാൻ 1815 സ്ഥാപിതമായ പഠിത്ത വീടിന്റെ പൈതൃകത്തെ അടിച്ചു മാറ്റിക്കൊണ്ടാണ് ഈ രണ്ടു ലേഖനങ്ങളും പടചിരിക്കുന്നത് .പടിത്ത വീട് എന്ന ആശയവും അതിന്റെ പ്രയോഗവല്‍ക്കരണവും മലങ്കര സുറിയാനി സഭക്ക് അവകാശപ്പെട്ടതാണ് .1809 ലെ മലങ്കര സഭയുടെ പള്ളി പ്രതിപുരുഷ യോഗ നിശ്ചയങ്ങളുടെ രേഖാമൂലമായ പ്രകാശനമായ കണ്ടനാട് പടിയോലയിലാണ് പഠിത്ത വീട് എന്ന സങ്കല്പം തന്നെ ഉരുത്തിരിയുന്നത് .അതുവരെ ഗുരുകുല സമ്പ്രദായത്തിൽ മല്പ്പാൻ ഭവനങ്ങളിൽ (പണ്ഡിതരായ വൈദീകരുടെ )ഭവനങ്ങളിൽ നടന്നിരുന്ന വൈദീക വിദ്യാഭാസം ശാസ്ത്രീയമായും ഏകീകൃതമായും നടത്തുവാൻ തെക്കും വടക്കും രണ്ടു പഠിത്ത വീടുകൾ ഉണ്ടാക്കുവാനുള്ള പള്ളി പ്രതിപുരുഷന്മാരുടെ തീരുമാനമായിരുന്നു കണ്ടനാട് പടിയോല എന്ന രേഖയിൽ ചേര്‍ത്തിരിക്കുന്നത് .എന്നാൽ രണ്ടു പഠിത്ത വീടുകൾ എന്നത് പ്രായോഗികമല്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ മ്ധ്യഭാഗമായ കോട്ടയത്ത് പഠിത്ത വീട് സ്ഥാപിക്കുവാൻ പിന്നീടു തീരുമാനിച്ചു.അന്നത്തെ ,തിരുവിതാംകൂറിലെ ബ്രിട്ടീഷ് RESIDENT ആയിരുന്ന കേണൽ മണ്രോ യുടെയും അദ്ദേഹം മുഖാന്തിരം രാജ കുടുംബത്തിന്റെയും സഹായങ്ങൾ പഠിത്ത വീടിനു ലഭിക്കയുണ്ടായി .പഠിത്ത വീടിന്റെ ആവശ്യത്തിനായി കോട്ടയം ഗോവിന്ദപുരത്തുള്ള ഭൂമി പതിച്ചു നല്‍കിയത് പഠിത്ത വീട് എന്ന ആശയം സാക്ഷല്ക്കരിക്കാൻ മുൻനിരയിൽ നിന്ന് പ്രവര്‍ത്തിച്ച പുലിക്കോട്ടിൽ ഇട്ടൂപ്പ് റമ്പാൻ (പില്ക്കാലത്ത് ദീവന്നസ്യോസ് ii എന്ന മലങ്കര മേത്രപോലിത )ന്റെ പേരിലാണ് .1815 ഇല് പ്രവര്‍ത്തനം ആരംഭിച്ച പഠിത വീട് പ്രധാനമായും മലങ്കര സഭയിലെ വൈദീകരുടെ പരിശീലനത്തിന് വേണ്ടി ആയിരുന്നു.അതോടൊപ്പം ഇംഗ്ലീഷ് വിദ്യാഭ്യാസവും ഇവിടെ നടന്നിരുന്നു .മലങ്കര സഭയുടെ പൈതൃകമായ വട്ടി പണത്തിന്റ പലിശയും പഠിത്ത വീടിന്റെ മൂലധനമായിട്ടുണ്ട് .
ഇങ്ങിനെ മലങ്കര സഭാക്കായി മലങ്കര സഭയുടെ ചുമതലയിൽ സ്ഥാപിക്കപ്പെട്ട സ്ഥാപനമായ പഠിത്ത വീടിനെ കേണൽ മന്രോയുടെയും സി എം എസ മിഷ്യനറി മാരുടെയും മാത്രം സ്ഥാപനമായി ചിത്രീകരിച്ചത് മിതമായി പറഞ്ഞാല മൂട് മറക്കലാണ് .പഠിത്ത വീടിന്റെ സ്ഥാപകൻ എന്ന് എല്ലാ അർത്ഥത്തിലും പറയേണ്ട പുലിക്കോട്ടിൽ ഇട്ടൂപ്പ് റമ്പാൻ ഒരിടത്തും പരാമർശിക്കപ്പെടുന്നില്ല എന്നത് തികഞ്ഞ മാദ്ധ്യമ ധര്‍മ്മ വിരുദ്ധതയും .മലങ്കര സഭയും സി എം എസ മിഷ്യനറി മാർക്കും യോജിച്ചു പ്രവർതിക്കനവാതെ വന്നപ്പോൾ പുതിയ ഒരു സ്ഥലത്ത് (അണ്ണാൻ കുന്നിൽ ) സ്ഥാപിച്ചതാന് സി എം എസ കോളേജ് .1840 ലാണ് അത് പ്രവര്‍ത്തനം ആരംഭിക്കുന്നത് .25 വര്‍ഷം മുൻപേ ദ്വി ശതാബ്ദി ആഘോഷിക്കുവാൻ ഒരു പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനം അന്യന്റെ പൈതൃകത്തിൽ കയ്യിട്ടു വാരണം എന്നും അതിനു ഒരു പ്രമുഖ മാധ്യമ സ്ഥാപനം ചൂട്ടു പിടിക്കണം എന്നതും അവരുടെ മൂല്യ ശോഷണ തെയാണ് കാണിക്കുന്നത്