മലങ്കര സഭയുടെ ജനാധിപത്യ മുഖമായ അസോസിയേഷൻ തിരഞ്ഞെടുപ്പുകൾ നടക്കുന്ന വേളയിൽ ഉയരുന്ന ചില ചിന്തകളാണ് ഇവിടെ പങ്കു വയ്ക്കുന്നത് .ഇടവകകളിൽ നിന്നും പ്രതിപുരുഷന്മാരുടെ തിരഞ്ഞെടുപ്പ് ഏതാണ്ട് പൂർത്തിയായിട്ടുണ്ട് .പതിവ് പോലെ പ്രാദേശിക രാഷ്ട്രീയക്കാരും പള്ളി പ്രമാണിമാരും ലോക്കൽ ഗ്രൂപ്പുകളും ഒക്കെ ചേർന്ന് തങ്ങളുടെ പ്രതിപുരുഷന്മാർ ആരാവണം എന്ന് തീരുമാനിച്ചു കഴിഞ്ഞു .
അടുത്ത തലം ഭദ്രാസനങ്ങളിൽ നിന്നും മാനേജിങ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതാണ് .ഇവിടെയാണ് കൂടുതൽ വലിയ വോട്ടു പിടുത്തവും മറ്റും നടക്കുന്നത് .പള്ളി പ്രതിപുരുഷന്മാർക്കു വലിയ പ്രാധാന്യം കൈവരുന്ന കാലമാണ് ഇത് .വോട്ടു തേടി സ്ഥാനാർത്ഥികളും അവരുടെ പിന്തുണക്കാരും നാല് ഭാഗത്തു നിന്നുമുള്ള സമ്മർദ്ദ ശക്തികളും അവരെ തേടി വീട് വീടാന്തരം കയറി ഇറങ്ങുന്ന കാലം .
സഭ എന്നത് അങ്ങാടി മരുന്നോ പച്ച മരുന്നോ എന്ന് അറിയാത്ത പലരുമാണ് സ്ഥാനാർഥികളിൽ വലിയ പങ്കും .ഇടവക തലത്തിലും ഭദ്രാസന -സഭാ തലത്തിലും ഉള്ള പ്രവർത്തനങ്ങളിലും പങ്കെടുക്കാത്തവരും യാതൊരു ആധ്യാത്മിക പ്രസ്ഥാനങ്ങളിലും പ്രവത്തിക്കാത്തവരുമാണ് ഭൂരിപക്ഷം സ്ഥാനാർത്ഥികളും . അതുകൊണ്ടു തന്നെ തിരഞ്ഞെടുക്കപ്പെടുന്ന മാനേജിങ് കമ്മറ്റി അംഗങ്ങളിൽ ഒട്ടു മുക്കാൽ പേരിൽ നിന്നും കാര്യമായ .യാതൊരു സംഭാവനയും (ആശയപരമായി )ഉണ്ടാകാറില്ല .പലവിധമായ സ്വകാര്യ അജണ്ടകൾ (സ്കൂൾ /കോളേജ് നിയമനം,ട്രാൻസ്ഫർ,പ്രൊമോഷൻ,അഡ്മിഷൻ ,കോൺട്രാക്ട് മുതലായവ , )നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പലരും ഈ സ്ഥാനത്തേക്ക് വരുന്നത്
കഴിഞ്ഞ കുറെ വർഷങ്ങൾ നിഷ്ക്രിയമായ മാനേജിങ് കമ്മറ്റി മൂലം ആ സമിതിയുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു .ഒരു അനുഷ്ഠാനം എന്ന നിലയിൽ ബജറ്റ് പാസ്സാക്കുക ,കണക്കുകൾ അംഗീകരിക്കുക എന്നിങ്ങനെ ചില routine കാര്യങ്ങൾ നടത്തി പിരിയുക എന്നതല്ലാതെ ക്രിയാത്മകമായ ഒരു ഇടപെടലും ഈ സമിതിയെക്കൊണ്ട് സാധിക്കുന്നില്ല .അപ്രകാരം ക്രിയാത്മകമായി ചിന്തിക്കുവാനോ അവതരിപ്പിക്കുവാനോ പ്രാപ്തരായവർ ആ സമിതികളിലില്ല എന്നതാന് സത്യം .ഇത്തവണയും ഒരു വ്യത്യാസം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാനാവില്ല എന്നതാണ് സ്ഥാനാർത്ഥികളുടെ ലിസ്റ്റ് കാണുമ്പോൾ തോന്നുന്നത് .
ചുരുങ്ങിയത് സൺഡേ സ്കൂൾ ൧൦ആം ക്ളാസ് വിദ്യാഭ്യാസമെങ്കിലും മാനേജിങ് കമ്മറ്റി അംഗങ്ങൾക്ക് വേണം എന്ന് പ്രതിപുരുഷന്മാർക്കു നിർബന്ധിച്ചു കൂടെ?സജീവ രാഷ്ട്രീയം ഉണ്ടായി കൂടെന്നും?