പലയിനം ആടുകൾക്കും കിങ്ങിണി എന്നൊരു അവയവം ഉണ്ട്.പ്രത്യേകിച്ച് നാടൻ ഇനങ്ങൾക്ക്.കഴുത്തിൽ തൂങ്ങി കിടക്കുന്ന ഒന്നോ രണ്ടോ ഇഞ്ചു നീളവും അര സെന്റിമീറ്റർ ചുറ്റളവുമുള്ള ഒരു മാംസക്കഷണത്തെയാണ് കിങ്ങിണി എന്ന് ആടിനെ വളർത്തുന്നവർ പറയുന്നത് .അജഗളസ്തനം എന്ന് ഭാഷാ പണ്ഡിതരും ഈ അവയവത്തെ വിശേഷിപ്പിക്കാറുണ്ട് .
മലങ്കര സഭ എന്ന ആടിന്റെ കിങ്ങിണിയാണ് അല്മായ-വൈദീക ട്രസ്ടിമാർ .
കിങ്ങിണി എന്ന അവയവം ആടിനോ ആടിനെ വളർത്തുന്നവർക്കോ പ്രത്യേകിച്ച് ഒരു പ്രയോജനവും ഇല്ലാത്ത അവയവമാണു .കേവലം ഒരു അലങ്കാരം എന്ന നിലയിൽ മാത്രമാണ് അതിന്റെ പ്രസക്തി .ഈ സ്ഥാനം നിലവിൽ വന്നത് ആംഗ്ലിക്കൻ സഭയും മലങ്കര സഭയും തമ്മിൽ വേർപിരിഞ്ഞ ഘട്ടത്തിൽ യോജിച്ചു നിന്ന കാലത്തു സഭ ആർജിച്ച സ്വത്തുക്കൾ പങ്കു വയ്ക്കുവാൻ കൊച്ചിൻ പഞ്ചായത്തു എന്ന സംവിധാനം നിലവിൽ വരികയും അതിലൂടെ സഭാ സ്വത്തുക്കൾ വിഭജിക്കയും ചെയ്തപ്പോൾ പ്രസ്തുത സ്വത്തുക്കളുടെ കൈകാര്യ കർതൃത്വത്തിനു ഒരു വൈദീകനും അല്മായനുംമലങ്കര മെത്രാപ്പോലീത്തയോട് കൂടെ ട്രസ്റ്റിമാരായി ഉണ്ടായിരിക്കണം എന്ന പഞ്ചായത്തു നിർദേശ പ്രകാരമാണ് .ചുരുക്കി പറഞ്ഞാൽ മലങ്കര സഭയുടെ സ്വാഭാവികമായ വളർച്ചയിൽ രൂപം കൊണ്ടതോ സഭ സ്വയമായി രൂപം കൊടുത്തോ ആയ ഒന്നല്ല ഈ സ്ഥാനങ്ങൾ .ഒരു പ്രത്യേക സാഹചര്യത്തിൽ ബാഹ്യ ശക്തികളുടെ ഇടപെടലിന്റെ ഫലമായി നിലവിൽ വന്ന സ്ഥാനങ്ങളാണ് ഇവ
മലങ്കര സഭയുടെ 1934 ലെ ഭരണ ഘടന പ്രകാരം അല്മായ വൈദീക ട്രസ്ടിമാർ വട്ടിപ്പണം ,വൈദീക സെമിനാരി എന്നിവയും ഇവകളിൽ നിന്നും ലഭ്യമാകുന്ന വരുമാനം എന്നിവകളിൽ മാത്രമാണ് മലങ്കര മെത്രാപ്പോലീത്തയോടൊപ്പം കൂട്ട് ട്രസ്ടിമാരായിട്ടുള്ളത് .മലങ്കര സഭയുടെ ആത്മീയവും വൈദീകവും ഭൗതീകവുമായ എല്ലാ കാര്യങ്ങളുടെയും ഭരണാധികാരി മലങ്കര മെത്രാപ്പോലീത്തായാണ് .ആയതിനാൽ ഭരണപരമായ കാര്യങ്ങളിൽ അല്മായ വൈദീക ട്രസ്ടിമാർക്കു പ്രത്യേകിച്ച് റോൾ ഒന്നുമില്ല .പ.കാതോലിക്കാ ബാവ ഒരു പള്ളിയിൽ കുർബാന അർപ്പിച്ചത് തന്നോടാലോചിക്കാതെയാണ് എന്ന് അല്മായ ട്രസ്റ്റി പരിഭവം പറഞത് അദ്ദേഹത്തിന്റെ വിവരക്കേടോ തന്റെ സ്ഥാനലബ്ധിയിലുള്ള നിഗളമോ ആയി കണക്കാക്കി നമുക്ക് ക്ഷമിക്കാം .ഒപ്പം ഫ്രീയായി ഒരു ഉപദേശവും .സ്വന്തം സ്ഥാനത്തെപ്പറ്റിയുള്ള ഭരണഘടനാ വിവക്ഷ ഒന്ന് മനസ്സിലാക്കുന്നത് ഭാവിയിൽ ഇത്തരം അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാൻ സഹായകമാകും
വൈദീക ട്രസ്റ്റിയും തല മറന്നു എണ്ണ തേയ്ക്കുന്ന നിലയിൽ ചില പരാമശങ്ങൾ നടത്തുന്നതായി കാണുന്നു .പല തോൽവികൾ അഭിമുഖീകരിച്ച ആൾ ഒരു വിജയം കണ്ടപ്പോൾ ഒന്ന് നിഗളിച്ചു പോയാൽ കുറ്റം പറയാനാവില്ല .പക്ഷെ ഒന്ന് ഓർക്കുന്നത് കൊള്ളാം .യാതൊരു കാരണവും പറയാതെ മാനേജിങ് കമ്മറ്റിക്ക് നീക്കം ചെയ്യാവുന്നതേ ഉള്ളു അല്മായ-വൈദീക ട്രസ്ടിമാരെ എന്നത്