അഭിവന്ദ്യ തിരുമേനി,
കണ്ടനാട് ഭദ്രാസന ബുള്ളറ്റിൻ മാർച്ച് ലക്കത്തിലെ തിരുമേനിയുടെ മെത്രാപ്പോലീത്തയുടെ കത്ത് എന്ന ലിഖിതം വായിച്ചു .അതിനോടുള്ള പ്രതികരണമാണ് ഈ കത്ത് .ഓർത്തഡോൿസ് സഭയുടെ സീനിയർ മെത്രാപോലിത്ത മാരിൽ ഒരാളും സുന്നഹദോസ് അംഗവും ആയ അങ്ങ് സഭയുടെ നിലപാടുകളെ തള്ളി പറയുന്നത് തീർച്ചയായും ഒരു നല്ല കാര്യമായി ആരും അംഗീകരിക്കും എന്ന് പറയാനാവില്ല .ഭദ്രാസന മെത്രാപ്പോലീത്തമാർ എല്ലാവരും മലങ്കര മെത്രാപോലിത്ത യുടെ അസ്സിസ്റ്റന്റുമാർ എന്ന നിലയിലാണ് ഭദ്രാസനം ഭരിക്കുന്നത് എന്ന അടിസ്ഥാന വസ്തുത അങ്ങ് പലപ്പോഴും വിസ്മരിക്കുന്നതായി തോന്നുന്നു .അല്ലെങ്കിൽ ആ വസ്തുത അംഗീകരിക്കുവാൻ അങ്ങേക്ക് വിമുഖത ഉണ്ട് എന്നും പറയേണ്ടി വരുന്നു .
സഭാ സമാധാന പ്രക്രിയയിൽ പാത്രിയർക്കിസിനെ ഉൾപ്പെടുത്തിയാൽ എല്ലാം ശരിയാകും എന്ന് പറയുന്ന അങ്ങ് സ്വന്തം അഭിപ്രായ പ്രകാരം പാത്രിയർക്കിസിനെ സന്ദർശിച്ചു സംഭാഷണം നടത്തിയിട്ടു എന്തെങ്കിലും പ്രയോജനം ഉണ്ടായോ?പാത്രിയർക്കിസ് ആവശ്യപ്പെട്ട പ്രകാരം യാക്കോബായ നേതൃത്വം എന്തെങ്കിലും നടപടി എടുത്തുവോ?
മലങ്കര സഭയിൽ കൂനൻ കുരിശിനു ശേഷം ഉണ്ടായിട്ടുള്ള എല്ലാ പിളർപ്പുകളും പാത്രിയർക്കിസിന്റെ നടപടികളുടെ ഭാഗമായിട്ടായിരുന്നു .തൊഴിയൂർ സഭ ആയാലും മാർത്തോമാ സഭ ആയാലും മലങ്കര സഭയിൽ നിന്നും വിട്ടു പോകാൻ ഇടയായത് അതാത് കാലത്തെ പാത്രിയർക്കിസന്മാർ നടത്തിയ അനധികൃതമായ വാഴിക്കലിന്റെയും മുടക്കിന്റെയും പരിണിത ഫലമായിരുന്നു .ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കവും കുപ്രസിദ്ധമായ 203 കൽപ്പനയിലുഉടെ മാർത്തോമാ ശ്ലീഹായേ കപ്പിയാരാക്കി അവഹേളിച്ചതിലൂടെ അല്ലെ ?അങ്ങിനെയുള്ള പാത്രിയർക്കിസ് ഇവിടെ സമാധാനം ഉണ്ടാക്കുവാൻ ആഗ്രഹിക്കയോ പ്രവര്തിക്കയോ ചെയ്യുമെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും ചിന്തിക്കാനാവില്ല .
പാത്രിയർക്കിസും മലങ്കര മെത്രാപ്പോലീത്തയും ഒന്നിച്ചു പങ്കെടുത്ത മറ്റു ഓറിയന്റൽ ഒത്തോഡോസ് സഭാ വേദികളിൽ വച്ച് പ: കാതോലിക്കാ ബാവ ഒരു മഞ്ഞുരുകൽ സംഭാഷണത്തിന് ശ്രമിച്ചപ്പോൾ അതിനോട് നിഷേധാത്മകമായി പാത്രിയർക്കിസ് പ്രതികരിച്ചത് തിരുമേനി അറിഞ്ഞിട്ടില്ലെന്നോ അതോ അങ്ങിനെ ഭാവിക്കുന്നതോ?
പാണംപടി പള്ളിയുടെ കേസ് കോടതി തള്ളി എന്ന തിരുമേനി യുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ് .ശീമ മെത്രാൻ മാത്രമാണ് എതിർ കക്ഷി എന്ന് പറഞ്ഞതും വസ്തുതാപരമായി ശരിയല്ല .1934 ലെ ഭരണഘടന അനുസരിക്കാത്ത എല്ലാ മെത്രാന്മാരെയും നിരോധിക്കണം എന്നാണ് കെയ്സ് ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ നിന്നും ഈ കേസ് പള്ളിക്കോടതി പരിഗണിക്കണമോ എന്നതിൽ കോട്ടയം മുൻസിഫ് കോടതിയുടെ അഭിപ്പ്രായം ചോദിച്ചത് മൂലമുള്ള നടപടികൾ ഇപ്പോഴും നിൽക്കുന്നുണ്ട് .വസ്തുതകൾ ശരിയായി പഠിക്കാതെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ അപ്രകാരം ഒരു പ്രസ്താവന തിരുമേനിയിൽ നിന്നും ഉണ്ടായത് തികച്ചും നിർഭാഗ്യകരമാണ്
മലങ്കര സഭയുമായി പുനരൈക്യപ്പെട്ട ശേഷം ഔഗേൻ ബാവയും വയലിപ്പറമ്പിൽ തിരുമേനിയും സേവേറിയോസ് തിരുമേനിയും കാണിച്ചു തന്ന മഹനീയ മാതൃക അങ്ങേയുടെ ഭാഗത്തു നിന്നും ഉണ്ടാകുവാൻ ദൈവ കൃപ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് കത്ത് ചുരുക്കട്ടെ