ഒരു പഴയ സംഭവമാണ് .ഒരു കേസിലെ വിധി പ്രസ്താവിക്കുന്നതിനു മുൻപ് ആ കേസ് കേട്ട ജഡ്ജി പറഞ്ഞു "എനിക്ക് പ്രതിയെ വെറുതെ വിട്ടാൽ കൊള്ളാം എന്നുണ്.പക്ഷെ പ്രതിയുടെ വക്കിൽ സമ്മതിക്കേണ്ടേ?"പ്രതിയുടെ വക്കീല കേസ് വാദിച്ചു കുളമാക്കി എന്നര്ഥം .പാവം കൂറിലോസ് തിരുമേനിയുടെയും സ്ഥിതി അതാണ് .മറ്റൊരു സമാനത മലയാളത്തിലെ ക്ളാസ്സിക്ക് കൃതിയായ മാർത്താണ്ഡ വർമ എന്ന ചരിത്രാഖ്യയികയിലെ ഒരു കഥാപാത്രമാണ് .ഭ്രാന്തൻ ചാന്നാൻ .മാർത്താണ്ട വര്മ്മ ആപൽഘട്ടത്തിൽ പെടുമ്പോൾ എവിടെ നിന്നോ ഭ്രാന്തൻ ചാന്നാൻ പ്രത്യക്ഷപ്പെടും -ഏൻ ലച്ചിപ്പോം എന്ന് ആക്രോശിച്ചു കൊണ്ട്. ഇപ്പോൾ രണ്ടു കൂട്ടം ഭ്രാന്തൻ ചാന്നാൻ മാരുണ്ട് -ഒരുകൂട്ടർ കൂറിലോസ് തിരുമേനിക്ക് വേണ്ടി എൻ ലച്ചിപ്പോം എന്ന് ആക്രോശിച്ചു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ചുടല നൃത്തം ആടുമ്പോൾ വേറെ ഒരു സംഘം ബാവയ്ക്ക് വേണ്ടിയും എൻ ലച്ചിപ്പോം വിളിച്ചു നടക്കുന്നു .
മലങ്കര നസ്രാണിയുടെ ജാതിക്കു തലവൻ കാതോലിക ബാവക്കോ അദ്ദേഹത്തിന്റെ സഹോദര മെത്രാന്മാർക്കൊ ഭ്രാന്തൻ ചാന്നന്മാരുടെ "ലച്ചിപ്പോം "ആവശ്യമില്ല .വിവാദ വിഷയത്തിൽ തീര്പ്പു കൽപ്പിക്കേണ്ടത് മലങ്കര എപ്പിസ്കോപാൽ സുന്നഹദൊസാണ് .കുറച്ചു വര്ഷം മുൻപ് സുന്നഹദോസ് നടന്നപ്പോലുണ്ടായ ഒരു സംഭവം ഓര്ക്കുന്നു.
അൽമായ വേദിയുടെ പഴയ സെമിനാരി ഉപരോധത്തിന് ശേഷമുണ്ടായ സുന്നഹദോസ് പഴയ സെമിനാരിയിൽ നടക്കുന്നു .അന്നത്തെ അങ്കമാലി മെത്രാനെതിരെ ആ ഭദ്രാസനത്തിലെ ജനങ്ങള് പരാതിയുമായി സ്ഥലത്തുണ്ട് .ഞങ്ങളുടെ ഉപരോധത്തിൽ അവർ നേരിട്ട് പങ്കെടുതില്ലന്കിലും തങ്ങളുടേതായ സമരത്തിന് അവരും ഉണ്ടായിരുന്നു.സമരമുഖത് ഉണ്ടാകുന്ന ഒരു സൗഹൃദം അവരുമായി ഉണ്ടായി .സുന്നഹദോസിനു മുന്നില് അവർ സമരം ചെയ്യുന്നതറിഞ്ഞു ഞങ്ങൾ ചിലര് അവിടെ ചെന്നു ."ഈ സമരം ഞങ്ങളുടെതാണ്,നിങ്ങൾ പങ്കെടുക്കേണ്ട "എന്ന് മുഖത്ത് നോക്കി പറയുവാനുള്ള ആര്ജവം അവര്ക്കുണ്ടായിരുന്നു .ഞങ്ങൾ സമരത്തിൽ പങ്കെടുക്കുന്നില്ല എന്താണ് ഇവിടെ നടക്കുന്നത് എന്ന് അറിയാൻ മാത്രമാണ് വന്നത് എന്ന് ഞങ്ങളും.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു വാനിൽ അങ്കമാലിയിലെ പക്കോമിയോസ് മെത്രച്ചെനു ലച്ചിപ്പോം പറഞ്ഞു കുറെ വൈദീകർ വന്നു.വേറെ ഒരു വാനിൽ കുറെ ആളുകളും തല്ലു കൊള്ളും എന്ന നില വന്നപ്പോൾ അങ്കമാലിക്കാർ ഞങ്ങളോടുള്ള തൊട്ടുകൂടായ്മ മാറ്റി വച്ചു . "എന്താ മാഷെ ഒരു വഴി" എന്നായി .ടെൻഷൻ അടിക്കേണ്ട,നോക്കാം എന്ന് ഞങ്ങളും.വന്നവർ ആലുവയിലെ അറിയപ്പെടുന്ന ഗുണ്ടകൾ ആണെന്നും ചിലർ ഹിന്ദുക്കളനിന്നും ഉള്ള വിവരം അങ്കമാലി സഹോദരന്മാരിൽ നിന്നും ലഭിച്ചു കുട്ടച്ചായൻ ഫോമിലായി .ഒരാളെ പേരെടുത്തു വിളിച്ചു "എന്താ ഗോപി ഇവിടെ "എന്നായി .തൃക്കുന്നത്തെ അച്ചൻ പറഞ്ഞിട്ട് വന്നതാണ് എന്ന് ഗോപി ലോഹ്യം പറഞ്ഞു ഗോപിയെ കൂട്ടിക്കൊണ്ടു സെമിനാരി റബ്ബറ തോട്ടത്തിലേക്ക് നീങ്ങി .എളിയിൽ നിന്നും ഒരു തോക്ക് എടുത്തു കാണിച്ചു.ഇനി പറ ,നില്ക്കുന്നോ പോകുന്നോ?എന്ന് കുട്ടചായാൻ .ഇത് സ്ഥലം ഏതാണെന്ന് അറിയാമോ എന്ന് കുട്ടചായാൻ.കോട്ടയം ആണെന്നറിയാം എന്ന് ഗോപി .കോട്ടയതെവിടെ എന്ന് ചോദിച്ചപ്പോൾ ഗോപി കൈ മലർത്തി .ഇത് മലങ്കര സഭയുടെ സെമിനാരി ആണെന്നും ഇവിടെ താനും തന്റെ കൂട്ടാളികളും പ്രശ്നമുണ്ടാക്കിയാൽ വകുപ്പെന്തെന്നു അറിയാമോ എന്നായി കുട്ടചായാൻ.വകുപ്പുകളെ കുറിച്ച് സാമാന്യ ബോധമുള്ള ഗോപിയും കൂട്ടരും സ്ഥലം വിടാൻ അധികം താമസം ഉണ്ടായില്ല (പിന്നീടൊരിക്കൽ കുട്ടച്ചായനോട് ഞാൻ ചോദിച്ചു തോക്കിനു ലൈസെൻസ് ഉണ്ടോ?അർദ്ധഗരഭാമായ ഒരു ചിരി ആയിരുന്നു മറുപടി .അതിനുള്ളിൽ ഉണ്ട ഉണ്ടോ എന്ന എന്റെ സംശയം തീര്ക്കാൻ അദ്ദേഹത്തിന്റെ വീട്ടില് കൊണ്ടുപോയി പൊട്ടിച്ചു കാണിക്കയും ചെയ്തു )
സുന്നഹദോസ് ഏതാനും ദിവസങ്ങൾക്കുള്ളിൽ പക്കോമിയോസ് തിരുമേനിയെ മാവെലിക്കരയിലേക്ക് സ്ഥലം മാറ്റി.ആരും ലചിപ്പാൻ വന്നില്ല
ഇത് മലങ്കര സഭയാണ്.ആര്ക്കും ആരെയും ലചിപ്പാൻ കഴിയില്ല .സഭയുടെ പ്രതിസന്ധികളിൽ തമ്പുരാൻ ഇടപെടും -പല പ്രാവശ്യം ചരിത്രത്തിൽ ഇടപെട്ടിട്ടുണ്ട് .

No comments:
Post a Comment