പൗരോഹിത്യ സ്ഥാനികളിലെ ഒരു വിഭാഗ വ്യക്തികളുടെ അധാർമ്മിക നടപടികൾ സമീപ കാലത്തെ സാമൂഹ്യ മാധ്യമ ചർച്ചകൾക്ക് വിധേയമാക്കുന്നുണ്ട് .ഇതിൽ നിന്നും ഏതെങ്കിലും സഭയോ സമുദായമോ വിമുക്തമാണെന്നു ചിന്തിക്കുവാൻ കാരണങ്ങളില്ല .വിവിധ സമുദായങ്ങളിലെ സ്ഥാനികളെപ്പറ്റി ഇത്തരം ആരോപണങ്ങൾ ഉയർന്നു വരാറുണ്ട് ചിലതെല്ലാം അടിസ്ഥാന രഹിതവും മറ്റു ചിലതു ഊതി പെരുപ്പിച്ചവയും ആകാമെങ്കിലും ചിലതെങ്കിലും വ്യക്തത ഉള്ളതാണ്.
യാക്കോബായ വിഭാഗത്തിലെ പൗരോഹിത്യ സ്ഥാനികളിൽ അടിതൊട്ട് മുടിവരെയുള്ള സ്ഥാനികളെപ്പറ്റി സാമാന്യം വ്യക്തതയോടെ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട് .അതുകൊണ്ടു തന്നെ ഓർത്തഡോൿസ് സഭയിലെ സ്ഥാനികളെപ്പറ്റി അടിസ്ഥാനമുള്ളതോ ഇല്ലാത്തതോ ആയ ആരോപണങ്ങൾ വരുമ്പോൾ സംഘടിതമായി അത് സാമൂഹ്യ മാധ്യമങ്ങളിൽ ആഘോഷിക്കുവാൻ യാക്കോബായ സഭയിലെ ട്രോളന്മാർ അത്യുസാഹത്തോടെ ചാടി വീഴുക സ്വാഭാവികമാണ് .സ്വന്തം കണ്ണിലെ കോലെടുത്ത ശേഷം സഹോദരന്റെ കണ്ണിലെ കരട് തേടുക എന്ന കർതൃവചനം അവർ അവഗണിക്കുന്നു .
മലങ്കര സഭയെയും അതിലെ സ്ഥാനികളെയും പൊതു സമൂഹം ആദരവോടെയാണ് വീക്ഷിക്കുന്നത് .അതുകൊണ്ടു തന്നെ സഭാ നേതൃത്വം അപഭ്രംശങ്ങളെ ഗൗരവമായി കാണണം .ശക്തമായ ശിക്ഷണ നടപടികളിലൂടെ ഇത്തരം വഴി പിഴച്ചവരെ സമൂഹത്തിനു ബോധ്യമാകും വിധം ശിക്ഷിക്കണം .കുറച്ചു നാളത്തേക്ക് സ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്തി പിന്നീട് "പാപി പശ്ചാത്തപിച്ചു ,ആയതിനാൽ ക്ഷമ നൽകുന്നു "എന്ന നിലയിൽ കാര്യങ്ങൾ അവസാനിപ്പിക്കുന്ന രീതി ഇനിയും ഉണ്ടാകരുത് ഇത്തരം പുരോഹിതന്മാരെ ജനങ്ങളും ഒറ്റപ്പെടുത്തണം .അത്തരം പുരോഹിതന്മാരെ പിന്തുണക്കുന്ന വ്യക്തികളെ -പുരോഹിതന്മാരായാലും അല്മായക്കാരായാലും -സമൂഹം ഒറ്റപ്പെടുത്തണം
മലങ്കര സഭ പുലർത്തിയിരുന്ന ഉന്നത പൗരോഹിത്യ പാരമ്പര്യങ്ങൾ വീണ്ടെടുക്കുവാൻ ഒരു തീവ്ര ശ്രമം ഉണ്ടാകേണ്ടതാണ് .പലപ്പോഴും ഇത്തരം ആരോപണങ്ങളെ വിശദമായ അന്വേഷണമില്ലാതെ Hush Up ചെയ്യുവാനാണ് ശ്രമം .ഇത്തവണ സാമൂഹ്യ മാധ്യമങ്ങളിലും തുടർന്ന് മൂഖ്യധാരാ മാധ്യമങ്ങളിലും ചർച്ച ചെയ്യപ്പെട്ടതിനാൽ അതിനു സാധ്യത ഇല്ലാതെ പോയി .
പുരോഹിതന്മാർ സംശയത്തിന്റെ നിഴലിലായിരിക്കുമ്പോൾ തന്നെ ചില സംശയങ്ങൾ ആരോപണം ഉന്നയിച്ച രീതിയെക്കുറിച്ചും ഉയരുന്നുണ്ട് .ഒരു ഓൺലൈൻ മാധ്യമത്തിലും തുടർന്ന് യാക്കോബായ സോഷ്യൽ മീഡിയയിലും ആണ് ഇത് ആദ്യമായി പ്രത്യക്ഷപ്പെട്ടത് .ആരോപണ വിധേയനായ വൈദീകൻ നിയമ നടപടികൾക്ക് തുടക്കം കുറിച്ചതോടെ ഓൺലൈൻ മാധ്യമത്തിൽ നിന്നും ഈ വാർത്ത അപ്രത്യക്ഷമായി ..ചില യാക്കോബായ സൈറ്റുകളും പിന്മാറി .ഇതെല്ലം ചിലതിലേക്കു വിരൽ ചൂണ്ടുന്നില്ലേ?

No comments:
Post a Comment